Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
അങ്ങനെ എങ്കില്‍ ഈ പെരുമഴയത് ഞാനെങ്ങനെ ബോധമില്ലാതെ കിടക്കും? ഇനി ഞാന്‍ വീണിട്ടു നിമിഷങ്ങള്‍ ആയതേ ഉള്ളോ? അങ്ങനെ എങ്കില്‍ നിമിഷങ്ങള്ക്ന ഉള്ളില്‍ പെരുമഴ അവസാനിക്കുമോ? എല്ലാം തോന്നല്‍ തന്നെ എങ്കില്‍, സ്വപ്നാടനം ആയിരുന്നു എങ്കില്‍, അടുക്കള വാതില്‍??? അത് തുറന്നിട്ടത് ആര്? അങ്ങോട്ട് പോയി നോക്കിയേ ആകു
എനിക്കാകെ പരവേശം തോന്നി
ബദ്ധപ്പെട്ടു ഞാന്‍ എണീറ്റു
നടക്കാന്‍ നന്നേ പാട് പെട്ടു
കൈ കാലുകള്ക് ബലം ഇല്ലാത്ത പോലെ
ഒരു കൈയില്‍ കെട്ടുപോയ റാന്തലും മറു കൈയില്‍ തോപ്പിക്കുടയും പിടിച്ചു ഞാന്‍ ഇരുട്ടത്ത് തപ്പി തടഞ്ഞു വേച്ചു വേച്ചു പിന്നാമ്പുറ വാതില്‍ ലക്ഷ്യമാക്കി നടന്നു
അവിടെ എത്തിയ ഞാന്‍ വീണ്ടും സ്തബ്ധനായി
അടുക്കള വാതില്‍ അടഞ്ഞു കിടക്കുന്നു
തുറക്കാന്‍ ഒരു വിഫലശ്രമം നടത്തി
ഉള്ളില്‍ നിന്നും കുറ്റി ഇട്ടിരിക്കുകയാണ്
എനിക്കാകെ ഭ്രാന്തു പിടിക്കും പോലെ തോന്നി
ഇത് വരെ സംഭവിച്ചതും ഇപ്പോള്‍ സംഭവിക്കുന്നതും എല്ലാം ഒരു നശിച്ച സ്വപ്നം മാത്രം ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു
അത്രത്തോളം ഞാന്‍ കുഴങ്ങിയിരുന്നു
കതകില്‍ ഞാന്‍ ആഞ്ഞു തട്ടി
ഉറക്കെ വിളിച്ചു
പക്ഷെ ആരുടേയും അനക്കം കണ്ടില്ല എന്ന് മാത്രമല്ല ആരുടേയും ശബ്ദവും കേട്ടില്ല
ഞാന്‍ പടിക്കെട്ടില്‍ ഇരുന്നു
മുന്വനശത്തെ കതകില്‍ പോയി മുട്ടിയാലും കാര്യമില്ല
ശക്തിയായി മുട്ടിയാലും അകത്തളതു വരെ ശബ്ദം കേള്കിലല്ല
ചാവി തിരിക്കാതെ കതകിലെ മണികള്‍ കിലുങ്ങില്ല
അവശേഷിക്കുന്നത് കുളപ്പുരയിലേക്ക് തുറക്കുന്ന വാതിലാണ്
അവിടേക്ക് എത്തണം എങ്കില്‍ അപ്പുറത്തെ വശത്തെ കുളപ്പുരയില്‍ ചെന്നിട്ടു നീന്തി കയറണം
അതും ഇനി പൂട്ടി കിടക്കുവാണോ എന്നുമറിയില്ല
ഇനി അഥവാ
💬 Comments
View all comments