Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ 2 [തുണ്ടത്തു എഴുത്തച്ഛൻ]
പാല ചുവട്ടില്‍ വെല്യച്ചന് ‘വെള്ളംകുടി’ നടത്തണം എന്നും തീര്പാക്കി ദക്ഷിണയും ദാനം കിട്ടിയതും കാഴ്ച്കള്‍ കിട്ടിയതും എല്ലാം ആയിട്ട് നമ്പൂതിരി കൂട്ടരുമൊത്തു മടങ്ങി
അതില്‍ പിന്നെ ആണ്ടു തോറും വെള്ളംകുടി ചടങ്ങും അതോടൊപ്പം തന്നെ ചില ശാന്തി കര്മടങ്ങളും മുറയ്ക് നടന്നു പോന്നു
പാല മരത്തിന്റെ ചുവട്ടിലേക്ക് നോക്കിയ ഒരു നിമിഷം ഞാനൊന്നു നടുങ്ങി
നിഴല്‍ പോലെ രണ്ടു മനുഷ്യ രൂപങ്ങള്‍ പാല മരച്ചുവട്ടില്‍ നില്കുന്നു
എന്റെ ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി
ഒരു നിമിഷം കൊണ്ട് അത് വെറും തോന്നല്‍ ആണെന്ന് എന്റെ മനസ്സിനെ തന്നെ ഞാന്‍ പറഞ്ഞു ആശ്വസിപ്പിച്ചു എങ്കിലും അപ്രതീക്ഷിതമായി അടിച്ച ഒരു മിന്നല്പി്ണര്‍ എന്റെ സപ്ത നാഡികളും മരവിപ്പിച്ചു കൊണ്ട് ആ കാഴ്ച എന്നെ വ്യെക്തമായി കാട്ടി തന്നു
അര്ദ്ധം നിമിഷതെയ്ക് മിന്നലിന്റെ വെളിച്ചത്തില്‍ രണ്ടു സ്ത്രീകളെ ഞാന്‍ വ്യെക്തമായി കണ്ടു എങ്കിലും എനിക്ക് അഭിമുഖം ആയി നിന്ന സ്ത്രീയുടെ മുഖം വ്യെക്തം ആയില്ല
എതിര്‍ ദിശയിലേക്ക് തിരിഞ്ഞു നില്കു്ന്ന സ്ത്രീ മുട്ടോളം വരുന്ന ഇടതൂര്ന്നഭ മുടി അഴിച്ചിട്ട് നില്കുന്നു
ഈ പെരുമഴയത്തും അവരുടെ മുടി ഒരു തരി പോലും നനയാത മട്ടു
എന്റെ കാലിന്റെ പെരുവിരല്‍ നിന്നും മുകളിലേക്ക് ഒരു തളര്ച്ചി അനുഭവപ്പെടാന്‍ തുടങ്ങി
ജനാലയുടെ അഴിയില്‍ ഞാന്‍ ബലതിനായി പിടിച്ചു കൊണ്ട് അവിടേക്ക് ഉറ്റു നോക്കി
വീണ്ടും ഒരു മിന്നല്‍ വന്നു ആ കാഴ്ച ഒന്നുകുടെ വ്യെക്തമായി കാണിക്കാന്‍ ഞാന്‍ മനസ്സ് കൊണ്ട് ആഗ്രഹിച്ചു
ചന്നം പിന്നം പെയ്യുന്ന മഴത്തുള്ളികളുടെ ശബ്ദത്തിനു ഇടയില്‍ ആ സ്ത്രീകളുടെ കുണുങ്ങിചിരി കുപ്പിച്ചില്ല്
💬 Comments
View all comments