Chapter Title : ആദിത്യഹൃദയം 1 [അഖിൽ]
കേട്ടതും.... അച്ഛൻ സംസാരിച്ചു തുടങ്ങി
ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നി എങ്ങനെ മനസിലാകുംനോ എങ്ങനെ പ്രീതികരിക്കുംനോ എനിക്ക് അറിയില്ല പക്ഷേ നിനോട് അത് പറയാനുള്ള സമയം ഇതാണെന്ന് മനസു പറയുന്നു ....
നി ഞങ്ങളോട് പൊറുക്കണം ....ഇത്രേയും കാലം നിന്നിൽ നിന്നും സത്യം മറച്ചതിൽ നി ഞങ്ങളെ വെറുക്കരുത് .....
പ്രേത്യേകിച്ചു എൻ്റെ ദേവകിയെ അവൾക്ക് നിന്നെ ജീവനായിരുന്നു
അച്ഛൻ എന്താ ഇങ്ങനെ ഓക്കെ പറയുന്നേ
എന്താണെകിലും പറ അച്ഛാ.........
ടെൻഷൻ അടിപ്പിക്കല്ലേ....
ഇന്നലെ ഞാൻ ഒരു സ്വപ്‍നം കണ്ടിരുന്നു ആദി ....
എൻറെ ദേവകി വന്നിരുന്നു.......
കുറെ നേരം സംസാരിച്ചു......
കൂടുതലും നിന്റെ കാര്യമാ സംസാരിച്ചത് ......
നിന്നോട് മറച്ചു വെച്ച കാര്യങ്ങൾ ഒക്കെ നിന്നോട് പറയണം
അതിനുള്ള സമയം ആയി എന്നൊക്കെ പറഞ്ഞു
ആദി ഇതൊക്കെ കേട്ട് പതുക്കെ ചിരിച്ചു .....എന്നിട്ട് ചോദിച്ചു
എന്നോട് മറച്ചു വെച്ച എന്ത് കാര്യമാ അച്ഛാ....
ദിവാകരൻ ഒരു ദീർകാശ്വാസം വലിച്ചു......
എന്നിട്ട് ..... പറഞ്ഞുതുടങ്ങി .....
ആദി നി എൻ്റെയും ദേവകിയുടെയും മകൻ അല്ല ആദി .....
നിൻറ്റെ അമ്മ മരിക്കുന്നതിന് മുൻപ് എനിക്ക് നിന്നെ സംരക്ഷിക്കാൻ തന്നതാണ്
ഒരു ഞെട്ടലോടെ ആണ് ആദി ഇതൊക്കെ കേട്ടത് ....
ആദി ചാടി എഴുനേറ്റ് ലൈറ്റ് ഇട്ട് ബെഡിലേക്ക് നോക്കി...
ദിവാകരൻ അവനെ തന്നെ നോക്കി കിടക്കുന്നു ......
ദിവാകരൻ പറഞ്ഞ് തുടങ്ങി ......
ദേവികക്കും എനിക്കും മകൾ ഉണ്ടാവില്ലെന്ന് ഡോക്ടർ വിധി എഴുതിയതാ ....
അങ്ങനെ വിഷമിച്ചു നടക്കുന്ന ഒരു ദിവസമാ നിൻറ്റെ അമ്മയെ കണ്ടത്
💬 Comments
View all comments