0%

Chapter Title : ആദിത്യഹൃദയം 3 [അഖിൽ]

Author : Kambikathakal Read All Parts 755

പതിയെ തൂണിൻ്റെ പുറകിൽ നിന്നും ഇറങ്ങി ... അവനും ഇറങ്ങി തൻ്റെ കൈയിലെ ഗൺ കൊണ്ട് ഷൂട്ട് ചെയ്യാൻ നോക്കി .... അപ്പോൾ അവൻ ആ സത്യം തിരിച്ചറിഞ്ഞു ... ഇനി തൻ്റെ കൈയിൽ ഉള്ള തോക്കിൽ ബുള്ളറ്റ് ഇല്ലാ ...അവൻ പതിയെ തൻ്റെ ഗൺ വലിച്ചെറിഞ്ഞു .... എന്നിട്ട് കത്തി എടുത്തു വിഷ്ണുവിനോട് അവൻ്റെ എടുത്തോട്ട് വരുവാൻ പറഞ്ഞു .....

വിഷ്ണു പതിയെ തൻ്റെ കൈയിലുള്ള  ഗൺ താഴോട്ട് എറിഞ്ഞു ...... എന്നിട്ട് വെറും കൈകൊണ്ട് അവനെ വെല്ലുവിളിച്ചു.... അത് കണ്ടതും അവൻ്റെ മനസ്സിൽ സന്തോഷം ... അവൻ അലറികൊണ്ട് വിഷ്ണുവിൻ്റെ നേരെ പാഞ്ഞു .... അടുത്തെത്താറായതും വിഷ്ണു തൻ്റെ അരയിൽ വെച്ച ഗൺ എടുത്തു പോയൻറ്റ് ബ്ലാങ്കിൽ കാഞ്ചി വലിച്ചു .... അവനും ജീവൻ അറ്റ് നിലം പതിച്ചു ....

വിഷ്ണു ചുറ്റും നോക്കി ആരും ഇല്ലാ .... അവൻ പതിയെ ചാൾസിൻ്റെ അടുത്തൊട്ട് നടന്നു ....

വിഷ്ണുവിനെ കണ്ടതും അയാൾ പേടിച്ചു വിറച്ചു .....

വിഷ്ണു പതിയെ അയാളുടെ അടുത്ത് തൻ്റെ വലത്തേ

കാൽമുട്ട് കുത്തി ഇരുന്നു ...

എന്നിട്ട് അയാളെ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു .....

എന്നിട്ട് സംസാരിച്ചു തുടങ്ങി .....

ചാൾസെ ......

ആർക്കു വേണ്ടി....???

അതിനു മാത്രം ഉത്തരം മതി ...

എന്നെ ഒന്നും ചെയ്യല്ലേ .....

കിംഗ് കോബ്ര ആരാണെന്നു അറിയാൻ വേണ്ടി മാത്രം ...

അതിനാ കൺസൈന്മെറ്റ് ഷിപ്യാർഡിൽ നിന്നും മാറ്റിയത് ....

അപ്പോ നിനക്ക് വേറെ ഒന്നും അറിയില്ല .....??

ഇല്ലാ സത്യമായിട്ടും അറിയില്ല

💬 Comments

View all comments