Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
അടുക്കളയിൽ നിന്നും നല്ല സുഗന്ധം ...
ദാ കറികളും ചോറും എല്ലാം എടുത്തുകൊണ്ട് മല്ലികയും സൗഭാഗ്യയും ....
എല്ലാവരുടെ മുൻപിലും ഇല വിരിച്ചു .....
രണ്ടു തരം അച്ചാർ,കാളൻ ,അവിൽ ,തോരൻ,ഓലൻ,കൂട്ടുകറി പച്ചടി,കിച്ചടി,സാംബാർ,മോര് ,രസം ,ചോറും ...
രണ്ടു തരം പായസം അങ്ങനെ വിഭവ സമൃദ്ധമായ സദ്യ ....
എല്ലാവരും നല്ലപോലെ ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നു .....
ഊണൊക്കെ കഴിഞ്ഞ് എല്ലാവരും കൂടെ വീടിൻ്റെ ഹാളിൽ തന്നെ കൂടി ...
ചന്ദ്രശേഖരൻ ശേഖരനോട് .....
അച്ഛാ ...,,,,,
ഈ പ്രാവിശ്യം സംഭാവന എത്ര കൊടുത്തു ...
അതൊക്കെ പഴയ മുറ പോലെ തന്നെ
ഒന്നിനും ഒരു കുറവും ഇല്ലാ .....
പിന്നെ മാറ്റാനാളത്തെ ചുറ്റുവിളക്ക് ,പൂമൂടലും,
അതേപോലെ ഉദയാസ്തമന പൂജയും നമ്മുടെ പേരിലാണ് ...
അതുകൊണ്ട് എപ്പോഴും അവിടെ വേണം ....
അന്ന് തന്നെ ആണ് ആമി മോളുടെ ഡാൻസും ...
അന്ന് ഊട്ട് ഉള്ളത് കൊണ്ട് നല്ലതിരകാവും ....
പരിപാടികൾ കാണാൻ കുറെ പേർ ഉണ്ടാവും ....
അതെ ആമി ചന്ദ്രശേഖരൻ വിളിച്ചു
എന്താ അച്ഛാ ...??
നി എല്ലാം പഠിച്ചിട്ടിലെ ...??
അതോ കുഞ്ഞിലേ പോലെ ...
കർട്ടൻ പൊങ്ങുമ്പോ പേടിച്ച് ഓടി വരോ .....
അത് പറഞ്ഞ് എല്ലാവരും കൂട്ട ചിരി ആയി ....
ആമിക്ക് ആ കാര്യം പറയുന്നത് തന്നെ നാണക്കേടാണ് ....
അതൊക്കെ ചെറുപത്തിലല്ലേ അച്ഛാ ...
ഇപ്പൊ വലിയ കുട്ടി അല്ലെ ....
ഞാൻ നന്നായി കളിച്ചോളാം ....
എപ്പോഴും എന്നെ കളിയാക്കാൻ മാത്രമേ നിങ്ങൾക്ക് സമയം ഉള്ളോ ...
💬 Comments
View all comments