Chapter Title : ആദിത്യഹൃദയം 3 [അഖിൽ]
ചെക്കിങ്ങിന്നു നിന്നിരുന്ന .... പോലീസ് ഓഫീസറിനെ കാണിച്ചു ...
അയാൾ ആദിയെ നല്ല പോലെ ഇരുത്തി നോക്കി ...
എന്നിട്ട് ആദിയോട്.......
എങ്ങോട്ടാ യാത്ര ....???
ട്രിപ്പ് ആണോ...???
എയ്യ് അല്ല സർ .......
കൂട്ടുകാരൻ്റെ അടുത്തൊട്ട് ....
സ്ഥലം എവിടെ ..??
പാലക്കാട് രാമപുരം ....
ഹ്മ്മ് നോക്കിയും കണ്ടും പോ ...
ഇതാ ബുക്കും പേപ്പറും .....
ആദി അതെല്ലാം ബാഗിൽ വെച്ച് വീണ്ടും യാത്ര തുടങ്ങി ....
ആദി നീങ്ങി തുടങ്ങിയതും ആ ഓഫീസർ ഷംസുദീനെ വിളിച്ചു ...
സർ ഞാൻ ടൗൺ SI ആണ്
ആ പറയു ....
സർ അന്ന് നിരീക്ഷിക്കാൻ ... പറഞ്ഞ പയ്യൻ ഇല്ലേ ...
അവൻ ഇപ്പോ തന്നെ ടൗണിൽ കൂടെ പാസ്സ് ചെയ്തു ...
അവൻ എങ്ങോട്ടാണ് പോകുന്നേ എന്ന് പറഞ്ഞോ ..???
ഉവ്വ സർ ഞാൻ ചോദിച്ചു മനസിലാക്കി ...
പാലക്കാട് രാമപുരം ....
ഹ്മ്മ് എന്നാ ശരി ...
താൻ ഫോൺ വെച്ചോ .....
അതും പറഞ്ഞ് ഷംസുദീൻ ഫോൺ കട്ടാക്കിയതും ...
വേഗം തന്നെ വിളിച്ചു വർഗീസിനെ ....
മറുതലക്കൽ ഫോൺ കണക്ട് ആയതും ...
സർ ഞാനാ ഷംസുദീൻ ...
പറയു ഷംസുദീൻ .... എന്താ കാര്യം ...
സർ ആ തെണ്ടി ചെക്കൻ .... തൃശൂർ വിട്ടു ..
അവൻ പാലക്കാട് ഉള്ള രാമപുരത്തോട്ട് പോയി ...
ഷംസുദീനെ ....
ജോൺ ഇന്ന് ഡിസ്ചാർജ് ആവും ....
അവനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എനിക്ക് അറിയാം
💬 Comments
View all comments