0%

Chapter Title : ആദിത്യഹൃദയം 5 [അഖിൽ]

Author : Kambikathakal Read All Parts 1.2K
"" അവർ മൂവരും ഒരേപോലെ പേടിച്ചു ...... പഴനി പതിയെ കത്തിച്ചുവെച്ചിരിക്കുന്ന റാന്തൽ വിളിക്ക് കെടുത്തി ..... കുറച്ചു നേരത്തേക്ക് ഒരു മുരൾച്ച മാത്രം ...... കുറച്ചു സമയത്തിനു ശേഷം എല്ലാം ശാന്തമായതുപോലെ ..... മുരൾച്ചയൊന്നും കേൾക്കുന്നില്ല .... ഇരുട്ടായതുകൊണ്ട് ഒന്നും വെക്തമായി കാണുവാനും സാധിക്കുന്നില്ല പഴനി പതിയെ ശബ്ദമുണ്ടാക്കാതെ നടന്നു സൈഡിലേക്ക് നോക്കി .... ഒന്നും കാണുവാൻ പറ്റുന്നില്ല .... കുറച്ചു നേരം കൂടെ നോക്കിയതിനു ശേഷം .....
പഴനി-"""""പോയെന്നു തോന്നണു .... ഇവിടെ ഒന്നുമില്ലാ ....""""" അവിനാഷ് -"""" ഓഹ് സമാധാനം ..... ഇന്നലെ ഈ ഭാഗത്ത് ഇറങ്ങിയിരുന്നു .... ഇവിടേക്ക് വരുമെന്ന് വിചാരിച്ചില്ല ....."""""" അതുംപറഞ്ഞുകൊണ്ട് അവിനാഷ് പതിയെ കെടുത്തിയ റാന്തൽ കത്തിച്ചു ...... റാന്തൽ അവിനാഷ് പൊക്കിയതും ആദി അത് കണ്ടതും ഒരുമിച്ചായിരുന്നു .... തങ്ങളുടെ മറയിൽ നിൽക്കുകയായിരുന്നു ഒറ്റയാനാ ..... വെളിച്ചം കണ്ടതും .... അവൻ ഓടിവന്ന് മരത്തിന്മേൽ ഒറ്റയിടി ..... അതോടെ ഏറുമാടത്തിൻ്റെ ഇടത്തെ ഭാഗം പൊളിഞ്ഞു ...... ഒന്നുകൂടെ ഒറ്റയാൻ ഇടിച്ചതോടെ പൂർണമായും ഏറുമാടം പൊളിഞ്ഞു .... അതോടെ ആദിയും അവിനാഷും പഴനിയും നിലത്തേക്ക് വീണു ..... പഴനിയും അവിനാഷും വലത്തെ ഭാഗത്തേക്കും ..... ആദി ഇടതേഭാഗത്തേക്കുമാണ് വീണത് ...... ഒറ്റയാൻ പതിയെ പഴനിയുടെയും അവിനാഷിൻ്റെയും അടുത്തേക്ക് നീങ്ങി .... ഇതു കണ്ട ആദി വേഗം തന്നെ കൈയിൽ കിട്ടിയ കല്ലുകൊണ്ട് ആനയുടെ ദേഹത്തേക്ക് എറിഞ്ഞു .... കല്ല് കൊണ്ടത് ..... ആനയുടെ മസ്തിഷ്ക്കത്തിൽ ...... ഒറ്റയാൻ ആദിയെ നോക്കി ......നിമിഷ നേരംകൊണ്ട് ആദിയുടെ നേരെ പാഞ്ഞു

💬 Comments

View all comments