Chapter Title : ആദിത്യഹൃദയം 5 [അഖിൽ]
വിഷ്‌ണു ചന്ദ്രശേഖരൻ്റെ മുഖത്തേക്ക് നോക്കി എന്നിട്ട് സജീവിനോട് വിഷമത്തോടെ പറഞ്ഞു ........
"""""" അവർ കുറേപേരുണ്ടായിരുന്നു പപ്പാ .......
അവർ ആമിയെ പിടിച്ചു കൊണ്ടുപോയി .....""""""""
അത് പറഞ്ഞു തീർന്നതും സജീവിൻ്റെ മുഖം ആകെ മാറി .....
അയാൾക്ക് അതിൻ്റെ അർഥം മനസ്സിലായിരുന്നു ......
ഇതുകേട്ടതോടെ മല്ലികയും സൗഭാഗ്യയും സുമിത്രാമ്മയും അവിടേക്ക് നോക്കി ....
ആമിയുടെ ഷാൾ മാത്രം ......
അവർ ഏങ്ങലടിച്ചു കരയുവാൻ തുടങ്ങി ......
പെട്ടന്ന് പുറത്തുനിന്നും ബൈക്കുകളുടെ ശബ്‌ദം .....
വിഷ്‌ണു അലറിക്കൊണ്ട് ....
"""" പപ്പാ അത് അവരാണ് ....""""
അത് പറഞ്ഞതും വിഷ്‌ണു ഓടി കൂടെ അഭിയും ഗേറ്റിൻ്റെ അടുത്തെത്തിയതും അവർ കണ്ടു ബന്ദിയാക്കപ്പെട്ട ആമിയെയും പത്തിരുപതു കറുത്ത വസ്ത്രത്തിൽ ഉള്ളവരെയും ..... വിഷ്‌ണുവും അഭിയും നോക്കിനിൽക്കെ അവർ ബൈക്കിൽ കാട്ടിലേക്ക് മറഞ്ഞു .....
അപ്പോഴേക്കും എല്ലാവരും ഗേറ്റിൻ്റെ മുൻപിലേക്ക് എത്തിയിരുന്നു .....
കാർലോസും സഹായികളും അവരോടൊപ്പം തന്നെ എത്തിയിരുന്നു .....
ചന്ദ്രശേഖർ കാർലോസിനോട് ......
"""" അവർ ആരായാലും എന്തായാലും എനിക്ക് പ്രശ്‌നമല്ല .....
എൻ്റെ മോളുടെ ദേഹത്ത് കൈവെച്ചത് ആരായാലും......
അവർ നാളെ സൂര്യോദയം കാണരുത് ....."""""""
അതുകേട്ടതും കാർലോസും സഹായികളും അവരുടെ വണ്ടികൊണ്ട് ആ കുറത്ത വസ്ത്രധാരികളുടെ പിന്നാലെ അതിവേഗത്തിൽ നീങ്ങി .... അവരുടെ കൂടെ വിഷ്‌ണുവും അഭിയും മനസ്സിൽ എരിയുന്ന പകയുമായി.....
ബാക്കി എല്ലാവരും എസ്റ്റേറ്റിൽ തന്നെ നിന്നും ശേഖരനും ചന്ദ്രശേഖരനും സജീവും കൂടെ എല്ലാവരും സമാധാനിപ്പിച്ചുകൊണ്ടിരുന്നു .......... സന്തോഷം നിറഞ്ഞുനിന്നിരുന്ന സ്ഥലത്തു .... നിമിഷം നേരംകൊണ്ട്.... മരണതുല്യമായി...
വിഷ്‌ണുവും കാർലോസും അഭിയും കൂടെ
💬 Comments
View all comments