0%

Chapter Title : ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [സമി]

Author : SAMI Read All Parts 4.4K

ഓ അതാണോ ചേട്ടന്റെ  പേടി….. അവർ ഇനി മുകളിലേക്ക് ഒന്നും കേറി വരാൻ പോകുന്നില്ല…..

അതിന് നീ ഇവിടെ എന്തെടുക്കാൻ പോകുകയാ പെണ്ണേ…… എനിക്ക് ഉറക്കം വന്നിട്ട് വയ്യ….. ഞാൻ അവളെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞു

ചേട്ടൻ ഉറങ്ങുമ്പോൾ 12 ഒക്കെ കഴിയുമല്ലോ…. ഇന്ന് മാത്രം എന്താ ഇത്ര നേരത്തേ ഒരു ഉറക്കം……

നിന്റെ അടുത്ത് സംസാരിച്ച് ജയിക്കാൻ എന്താ ചെയ്യണ്ടേ ?

ജയിക്കാൻ പറ്റുമെന്ന് മോൻ വിചാരിക്കണ്ട….. അവൾ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് എന്റെ അരികിലേക്ക് വന്നു

ഒരു സുന്ദരി പെൺകുട്ടി രാത്രി സമയത്ത് റൂമിലേക്ക് വന്നിട്ട് ഇങ്ങനെയാണോ………. ശേ മോശം….. എന്നോട് ചേർന്ന് നിന്നുകൊണ്ട് അവൾ ചോദിച്ചു

സുന്ദരി പെൺകുട്ടിയോ എവിടെ ? ചുമ്മാ ചുറ്റും നോക്കുന്നപോലെ നോക്കികൊണ്ട് ഞാൻ ചോദിച്ചു

കളിയാക്കല്ലേ…… ഇന്ന് ബീച്ചിൽ വച്ച് എല്ലാരും നോക്കുന്നത് ചേട്ടൻ കണ്ടതല്ലേ…..

അപ്പോൾ നീ സുന്ദരി ആയിരുന്നു…… ആ സ്ലീവ്ലെസ്സ് ഡ്രെസ്സിൽ നീ അടിപൊളി ആയിരുന്നു

ആണോ ?

ഹമ്മ്…..

അപ്പൊ ഈ ഡ്രസ്സ് കൊള്ളില്ലേ ? അവൾ ഇട്ടിരിക്കുന്ന ലൈറ്റ് ബ്ലൂ കളർ ടീഷർട്ട് നോക്കി അവൾ ചോദിച്ചു

ഇതും നല്ലതാ……. ഞാൻ പറഞ്ഞു

അതിന്റെ അത്രയും ഇല്ലല്ലേ……

അതിന്റെ അത്രയും ഇല്ലാ….. ഞാൻ പറഞ്ഞു

എന്നാല്ലെ ഞാൻ ഇപ്പൊ വരാം…… അതും പറഞ്ഞു പെട്ടെന്ന് അവൾ റൂമിൽ നിന്നും ഇറങ്ങി നടന്നു

എനിക്ക് എന്തെങ്കിലും പറയാൻ പറ്റുന്നതിന് മുൻപേ അവൾ ഡോർ തുറന്ന് ഇറങ്ങിയിരുന്നു….

ഇതെവിടെ പോയി ഈ പെണ്ണ്……..

രണ്ട് മിനിറ്റ് കഴിഞ്ഞതും അവൾ ഒരു പിങ്ക്

💬 Comments

View all comments