0%

Chapter Title : ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 115

ആജൽ എന്ന അമ്മു 4

Aajal Enna Ammu Part  4 | Author : Archana Arjun | Previous Part

പക്ഷെ ആ നിമിഷം ഞെട്ടലോടെ ഞാൻ അറിഞ്ഞു…. ആജൽ എന്ന എന്റെ അമ്മുവിനോട് ഞാനറിയാതെ മുളചൊരു പ്രണയമെന്ന സത്യം…… !!!!!!!!!!!!!പിന്നെ പിന്നെ വളരെ വിരസമായ നാളുകളായിരുന്നു..... എന്നെ ഒരിക്കലും അവൾ അവോയ്ഡ് ചെയ്തിരുന്നില്ല... ഒരു സത്യം പറഞ്ഞാൽ അത്കൊണ്ട് ഞാൻ പിടിച്ചു നിന്നു എന്ന് വേണം കരുതാൻ....... ഒരുപക്ഷെ അവനെക്കാൾ കൂടുതൽ അവൾ എനിക് കെയർ തന്നിരുന്നു.....കോളേജിൽ വന്നു കഴിഞ്ഞാൽ അവൾ എന്റെ അടുത്ത് വന്നിരിക്കും.. പക്ഷെ അവളുടെ മറ്റവന് അതൊട്ടും പിടിക്കില്ല അവൻ വന്നു ഉടനെ അവളേം കൊണ്ട് പോകും സംസാരിക്കാനെന്ന് പറഞ്ഞ്.... ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നത് അത് പോസ്സസീവ് ആയത്  കൊണ്ടാണെന്നാണ്.... പക്ഷേ അതിനു പിന്നിൽ ഞെട്ടിക്കുന്ന വേറൊരു സത്യം ഉണ്ടെന്ന് ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല....!!!!!!അമ്മു പ്രണയത്തിൽ ആയതിനു ശേഷം ഞാൻ അവളുടെ വീട്ടിലേക്ക് പിന്നെ പോയിട്ടില്ല..... എന്റെ സ്വന്തം വീട് തന്നെ ആണ് അതും.... പക്ഷെ ഇപ്പൊ അവിടുള്ള ഒന്നും ആരും എന്റെയല്ലാത്ത പോലെ ഒരു ഫീലിംഗ്...  മമ്മി എന്നും എന്നെ വിളിച്ചു വിശേഷം തിരക്കും..... വീട്ടിലേക്ക് വരാൻ പറയുമെങ്കിലും അത് പറയുമ്പോൾ മാത്രം ഞാൻ ഒഴിവായികൊണ്ടിരുന്നു........ അങ്ങനെ അവൾ പ്രണയിച്ചും ഞാൻ കുടിയനായും  മാറി കൊണ്ടിരുന്നു.... രാവിലെ കോളേജിലും അവളുടെ മുന്നിലും നല്ല പയ്യനായി അഭിനയിക്കുമെങ്കിലും വീട്ടിൽ വന്നാൽ ഞാൻ വേറൊരാൾ ആയിരുന്നു......... നാളുകൾ  കൊഴിഞ്ഞു വീണുകൊണ്ടിരുന്നു..... അവളോടുള്ള പ്രണയം  മനസ്സിൽ കിടന്നു വിങ്ങികൊണ്ടിരുന്നു... എങ്കിലും അവൾ കൈവിട്ടു പോകുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ..... ****************************** രണ്ടു മാസങ്ങൾക്ക് ശേഷം............ ഒരു ദിവസം പതിവുപോലെ ക്ലാസ് കഴിഞ്ഞ്  അമ്മുവും വിക്കിയും എന്റെ അടുത്തേക്ക് വന്നു........ മൈരനെ  കണ്ടിട്ട് ദേഷ്യം വരുന്നുണ്ടായിരുന്നുവെങ്കിലും ഞാൻ അതൊക്കെ അടക്കി  ചിരിച്ചുകൊണ്ടിരുന്നു.... അമ്മു എന്നോടായി പറഞ്ഞു
"  ടാ ഒരു ഹെല്പ് വേണോല്ലോ..... " " എന്താടി നിങ്ങളുടെ കല്യാണം വല്ലതും നടത്തി തരണോ എനി സാക്ഷി ഹെല്പ്... " ഉള്ളിൽ നീറിപുകയുന്നുണ്ടായിരുന്നു എങ്കിലും വെളുക്കനെ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു... "  പോടാ കുരങ്ങേ അതല്ല... ഇവന്റെ വണ്ടി സർവീസിന് കൊടുത്തേക്കുവാ നീയൊന്നു ഡ്രോപ്പ് ചെയ്യോ..... " " ഓഹ് അത്രേയുള്ളൂ ഞാൻ വെറുതെ പ്രതീക്ഷിച്ചു...." "  അയ്യട നിന്ന് കളിക്കാതെ അവനെക്കൊണ്ട് പോകാൻ നോക്കടാ

💬 Comments

View all comments