Chapter Title : ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]
പറഞ്ഞു.......
" നീ വലിയ സഖാവ് ഒക്കെ അല്ലേടാ അതുകൊണ്ട് നമ്മളൊക്കെ വിളിച്ചാൽ എടുക്കുമോ..... പിന്നെ സമയം കിട്ടിയില്ല ടാ തിരക്കൊക്കെ ആയിരുന്നു പഠിത്തവും കാര്യങ്ങളും ഞാൻ ഇപ്പോൾ പാർട്ട്ടൈം ആയിട്ട് ജോലിക്കും പോകുന്നുണ്ട്........"
" എന്നാലും നിനക്ക് സുഖമാണെന്ന് ഒരു മെസ്സേജ് എങ്കിലും അയച്ചുകൂടെ.......... ആ പോട്ടെ നീ ഇപ്പോൾ ഏതു കോളേജിൽ ആണ്"
" യൂണിവേഴ്സിറ്റി കോളേജിൽ ആണ് ടാ.... ഡാ നീ ആരെയാ വണ്ടിയിൽ കൊണ്ട് ഇറക്കിയത്......? "
വണ്ടി മുന്നോട്ടെടുത്തു കൊണ്ട് ഞാൻ പറഞ്ഞു.........
" അതാണോ എന്റെ സീനിയർ ചേട്ടനാ വണ്ടി വർക്ക്ഷോപ്പിൽ ആയതുകൊണ്ട് എന്റെ വണ്ടിയിൽ കയറി എന്നേയുള്ളൂ ഇവിടെ കൊണ്ടുവിട്ടു...... "
" എടാ പക്ഷേ അവൻ..........? "
" ന്താടാ....... അറിയോ നിനക്ക്.... "
" എടാ അവന്റെ പേര് വിശാഖ് അല്ലേ അവൻ എന്റെ കോളേജിൽ ആയിരുന്നു....... പക്ഷേ ഇപ്പോൾ എങ്ങനെ ഇവിടെ........? "
" ആടാ ഇപ്പോൾ ഇവിടെയാ കോളേജ് ട്രാൻസ്ഫർ ആയി വന്നതാ.... "
" ഹ്മ്മ്..... "
സംശയത്തോടെ ഞാൻ അവനെ റിയർവ്യൂ മിററിലൂടെ നോക്കി....... അവനെന്തോ അഗാധമായി ചിന്തിച്ചിരിക്കുന്ന ഞാൻ കണ്ടു.........
" എടാ വിഷ്ണു നീ എന്താടാ ആലോചിക്കുന്നത്....? "
" എടാ അവൻ അവൻ എങ്ങനെയാണ് പാവമാണോ....... "
" എന്താണ് നീ അങ്ങനെ ചോദിക്കുന്നത്......."
" എടാ അവൻ എന്റെ കോളേജിലായിരുന്നു എന്ന് ഞാൻ പറഞ്ഞില്ലേ..... അവിടത്തെ ഒന്നാം നമ്പർ ഗുണ്ടയാണവൻ..... മയക്കുമരുന്ന് മുതൽ പെണ്ണ് പിടി വരെയുണ്ട് പക്ഷെ അവനെന്താ ഇവിടെ എന്ന്
💬 Comments
View all comments