Chapter Title : ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]
മനസിലാവുന്നില്ല.. നീ ഒന്ന് നോക്കിയിരിക്കണേ ടാ ....... "
കാതിൽ ബോംബ് വന്നു വീണ പോലെയാണ് എനിക്ക് തോന്നിയത് എന്റെ കാലുകൾ ഞാൻ അറിയാതെ ഞൊടിയിടയിൽ ബ്രേക്ക് പാഡിൽ അമർന്നു......
ഞാൻ മന്ത്രിച്ചു.......
" അമ്മു..... അമ്മു....."
" എന്താടാ എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ....."
" ഏഹ്ഹ് ഒന്നുല്ലടാ പെട്ടെന്ന് കേട്ടതിന്റെയ..........! '
" ആഹ് പ്രതേയ്കിച്ചു കാരണം ഇല്ലാതെ അവനവിടെ വരേണ്ട കാര്യം ഇല്ല അതോണ്ട് നീ ഒന്ന് നോട്ട് ചെയ്തേക്ക്......"
"ആഹ്"
അവൻ പറഞ്ഞത് ആഴത്തിൽ എന്റെയുള്ളിൽ പതിഞ്ഞു......അതിപ്പോ അങ്ങനെ ആവണമല്ലോ പെണ്ണ് എന്റെയല്ലേ.........
അവൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എങ്കിലും ഞാൻ എല്ലാം മൂളികേൾക്കുക മാത്രം ചെയ്തു..... അവനെ അവന്റെ വീട്ടിൽ ഇറക്കി ഞാൻ വീട്ടിലോട്ടു പോയി.....ഒന്ന് ഫ്രഷ് ആയി വന്നു.....
അവൻ പറഞ്ഞ കാര്യങ്ങൾ ചിന്തിച് നോക്കിയപ്പോൾ ഒരേ സമയം സംശയവും അതിയായ സന്തോഷവും തോന്നി.....
സംശയം തോന്നിയതെന്തെന്നാൽ യൂണിവേഴ്സിറ്റി പഠിക്കുന്ന അവൻ എന്തിനു ഇങ്ങോട്ട് വന്നു ? എന്തിനു അമ്മുവിനെ തന്നെ പ്രണയിച്ചു....?
ഇനി സന്തോഷം വന്നതെന്തിനാണെന്നു നിങ്ങൾക്ക് അറിയാല്ലോ......അതെ അതുതന്നെ ന്റെ പെണ്ണിനെ എനിക്ക് തന്നെ കിട്ടും.....
എന്റെ സന്തോഷം ഒരു സൈഡ് ആക്കി മൈൻഡിൽ അവൻ വന്ന അന്നുമുതൽ ഉള്ള സീൻസ് ഞാനൊന്നു റീവൈൻഡ് അടിച്ചു നോക്കി.......
പലതവണ ആലോചിച്ചപ്പോൾ ഒരു കാര്യം മനസിലായി.....അവൻ ഒരിക്കലും പോസ്സസീവ് ആയതുകൊണ്ടല്ല എന്നേം അമ്മുനേം സംസാരിക്കാൻ അനുവദിക്കാത്തത്ത്............ യെസ് അവൻ ഞങ്ങളെ അകറ്റാൻ ചെയ്തതാണത്.......അതായത് ഞാനുംഅമ്മുവും ക്ലോസ് ആവുന്നത് തടയാൻ ഉള്ള പണി........ഒരു കാര്യം കൂടി മനസിലായി അവനു പിന്നിൽ
💬 Comments
View all comments