Chapter Title : ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]
മമ്മീടെ തോളത്തു കൈയിട്ടു......
" അവളെന്തിയെ....."
" കുളിക്കുവാട......അല്ല നീയെന്താ നേരത്തെ വന്നേ......."
ഈ ചോദ്യം അവൾ ചോദിക്കേണ്ടതാണ് എന്റെ സംശയം ശെരി ആണെങ്കിൽ അവൻ എന്നോട് അധികം ക്ലോസ് ആവണ്ട എന്നവളോട് പറഞ്ഞു കാണണം......അങ്ങനെ അവൻ എന്നെ കുറിച്ച് എന്തേലും പറഞ്ഞിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണു ഇത്ര നേരത്തെ ഞാൻ വന്നത്....അവളുടെ ക്യാരക്ടർ അനുസരിച്ചു അങ്ങനെ എന്തേലും അവൻ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ എനിക്ക് ഫീൽ ആവും എന്നുകരുതി അവൾ എന്നോട് പറയില്ല അതെനിക്ക് വളരെ നന്നായി അറിയാമായിരുന്നു....അതുകൊണ്ട് അത് ചോദിച്ചറിയാൻ ആണ് ഞാൻ നേരെ അവളുടെ വീട്ടിലേക്കു തന്നെ വന്നത്....പക്ഷെ മമ്മി അങ്ങനെ ചോദിച്ചപ്പോ എനിക്ക് മമ്മിയോട് ആദ്യമെല്ലാം പറയണമെന്ന് തോന്നി........
അങ്ങന്നെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുകയും ചെയ്തു.....
ഞാൻ മമ്മിയോടായി പറഞ്ഞു.......
മമ്മി ഒന്നുവന്നേ എനിക്ക് സീരിയസായി ഒരു കാര്യം പറയാനുണ്ട്......ഞാൻ മമ്മിയെയും വിളിച്ചു കൊണ്ട് റൂമിലേക്ക് പോയി........ അമ്മുവിന്റെ പ്രണയം മുതൽ സകല കാര്യങ്ങളും ഞാൻ മമ്മിയോട് പറഞ്ഞു വിഷ്ണു എന്നോട് പറഞ്ഞതും എന്റെ സംശയങ്ങളും ഉൾപ്പടെ..... അപ്പോൾ മമ്മയുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ഞാൻ കണ്ടു.....
അത് പക്ഷേ ദേഷ്യം സങ്കടം ഒന്നുമായിരുന്നില്ല...... ഒരുതരം ശാന്തത ആയിരുന്നു മുഖത്ത്......
അത്രയും കേട്ടിട്ടും യാതൊന്നും തോന്നാത്ത മമ്മിയോട് ഞാൻ അല്പം ദേഷ്യത്തിൽ ചോദിച്ചു....
" ഇതെന്താ മമ്മി യാതൊരു പ്രതികരണവും ഇല്ലാതിരിക്കുന്നത്... ഞാൻ പറഞ്ഞത് എന്താ തമാശയായിട്ട് തോന്നിയോ "
മമ്മി ചിരിച്ചോണ്ട് പറഞ്ഞു......
" എടാ ഇതിൽ എനിക്ക് ചെയ്യാനൊന്നുമില്ല.... നിന്റെ കൈയിലല്ലെ ഉള്ളതെല്ലാം..... അവൾക്ക് ദോഷം വരുന്ന ഒന്നിനും
💬 Comments
View all comments