0%

Chapter Title : ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 237
നീ കൂട്ടുനിൽക്കില്ലന്നു എനിക്കറിയാല്ലോ ഇത് ഇരുചെവിയറിയാതെ നീ തീർക്കും എനിക്കറിയാം.... പിന്നെ ഞാൻ എന്തിന് ടെൻഷൻ അടിക്കണെ.... എനിക്ക് വേറെ പണിയൊന്നുമില്ലേ ചെക്കാ...... " എനിക്കപ്പോൾ അദ്ഭുതമായി.... മമ്മിയോട് ഒരുപാട് റെസ്‌പെക്ട് തോന്നിപോയി എനിക്ക്..... എന്നെ ഇത്രയേറെ വിശ്വസിക്കുന്നു ഇവർ..... മമ്മി അത്രയും പറഞ്ഞപ്പോൾ എന്തോ എനിക്ക് അമ്മുവിനെ ഇഷ്ടമാണെന്ന് കൂടി പറയണം എന്ന് തോന്നി....... വിക്കിവിക്കി ആണെങ്കിലും ഞാൻ അതിന് തുടക്കമിട്ടു..... "  മമ്മി ഒരു കാര്യം കൂടി ഇത് എങ്ങനെ പറയണം എന്നെനിക്കറിയില്ല മമ്മിയോട് എനിക്കത് പറഞ്ഞേ പറ്റൂ........ " എന്റെ ചെവിക്ക് പിടിച്ചുകൊണ്ടു മമ്മി പറഞ്ഞു....... "  എടാ പൊട്ടൻ ചങ്കരാ...... ഇഷ്ടമാണെന്നു പെണ്ണിന്റെ അമ്മയോടല്ല പെണ്ണിനോടാ ആദ്യം പറയേണ്ടത് ഇതുപോലും നിനക്കറിയില്ലലോടാ പൊട്ടാ.... കഷ്ടം നീയെങ്ങനെ എന്റെ മോൻ ആയി.... " അത്രയും പറഞ്ഞുകൊണ്ട് മമ്മി പൊട്ടിച്ചിരിച്ചു.... ഞാൻ അവിശ്വസിനീയതയോടെ മമ്മിയെ നോക്കി.... ഇപ്പോഴും ചിരി നിർത്തിയിട്ടില്ല.... "  മമ്മി ഇതെങ്ങനെ.....?  " '"അത് മനസിലാക്കാൻ എന്തിനാടാ ബുദ്ധി കോമൺസെൻസ് മതി......ഇതുകൊണ്ടാണല്ലോ സാർ വരാതെ മാറിനടന്നേ... എന്നാൽ അവൾക്കൊരു ആപത്തു വന്നപ്പോൾ കൃത്യമായി എത്തുകയും ചെയ്തു....... നിന്നെ പോലെ അവളെ നോക്കണ ചെറുക്കനെ വേറെ എവിടെ പോയി തപ്പാനാടാ ചെറുക്കാ.........ഇനിയിപ്പോ നിങ്ങൾ പ്രേമിചില്ലേലും നിങ്ങളെ ഉറപ്പായും ഞങ്ങൾ പിടിച്ചു  കെട്ടിച്ചേനെ...... ഒരു സംശയോം വേണ്ട.." അത്രയും കേട്ടപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു.......ഞാൻ മമ്മിയെ കെട്ടിപിടിച്ചു കരഞ്ഞു...... "  ചെല്ലടാ വില്ലനെ തകർത്ത് നിന്റെ പെണ്ണിനേം  കൊണ്ട് ഇങ്ങു വന്നേക്കണം കേട്ടോ...... എന്നിട്ട് വേണം നീ തന്നെ നിന്റെ ഇഷ്ട്ടം അവളെ അറിയിക്കാൻ

💬 Comments

View all comments