0%

Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]

ആലോചിക്കുന്നത്?"

"ഒന്നുമില്ല."

"കള്ളം."

അഞ്ജലി അവന്റെ അടുത്ത് നിന്നു.

"John പറഞ്ഞ കാര്യമാണോ?"

രാജേഷ് മറുപടി പറഞ്ഞില്ല.

അത് തന്നെയാണെന്ന് അവൾക്ക് മനസ്സിലായി.

"അത് വിട്ടേക്ക് രാജേഷേട്ടാ."

അവൻ ഒരു ദീർഘശ്വാസം വിട്ടു.

"എനിക്ക് പറ്റുന്നില്ല."

"എന്താ?"

"അവൻ പറഞ്ഞത്..."

അവൻ ഒന്ന് നിർത്തി.

"...അവൻ എന്നെ ഒരു മുന്നറിയിപ്പ് നൽകിയതുപോലെ അല്ല എനിക്ക് തോന്നിയത്."

അഞ്ജലി മിണ്ടാതെ കേട്ടു.

"ഒരു ആണ് മറ്റൊരു ആണിനോട്..."

അവൻ അവളുടെ മുഖത്തേക്ക് നോക്കി..

'നിന്നെക്കൊണ്ട് പറ്റില്ല'

എന്ന് പറഞ്ഞതുപോലെ."

അഞ്ജലി കുറച്ചു നേരം ഒന്നും പറഞ്ഞില്ല.

"അതിന് നിങ്ങൾ എന്താ ചെയ്യാൻ പോകുന്നത്?"

രാജേഷ് ചെറുതായി ചിരിച്ചു.

"അറിയില്ല."

"പക്ഷേ ഒരിക്കൽ എങ്കിലും അവളോട് സംസാരിക്കണം എന്ന് തോന്നുന്നു."

അഞ്ജലിയുടെ മുഖം പതിയെ മാറി.

"എന്തിന്?"

"John പറഞ്ഞത് ശരിയാണോ എന്ന് എനിക്ക് തന്നെ അറിയണം."

"അതോ..."

അവൾ ഒന്ന് നിർത്തി.

"...നിങ്ങളെക്കൊണ്ട് അവളെ തോൽപ്പിക്കാൻ പറ്റുമെന്ന് തെളിയിക്കാനോ?"

രാജേഷ് അവളെ നോക്കി.

അഞ്ജലി ചോദിച്ചത് ശരിയാണെന്ന് അവന് തോന്നി.

"ചിലപ്പോൾ രണ്ടും ആയിരിക്കാം."

റൂമിൽ നിശബ്ദതയായി.

അഞ്ജലി ബാൽക്കണിക്ക് പുറത്തേക്ക് നോക്കി നിന്നു.

കുറച്ചു നേരം കഴിഞ്ഞ് അവൾ ചോദിച്ചു.

"ഞാൻ പോകരുത് എന്ന് നീ പറഞ്ഞാൽ ഞാൻ പോകില്ല."

അഞ്ജലി ഉടനെ മറുപടി പറഞ്ഞില്ല.

ഭർത്താവിനെ അളവറ്റ സ്നേഹിക്കുന്ന, അവൻ എവിടെയും തോൽക്കരുതെന്നു ആഗ്രഹിക്കുന്ന ഭാര്യയുടെ ആത്മാർഥത അവൻ സമർഥമായി മുതലെടുത്തു.

അവൾ ബാൽക്കണിക്ക് പുറത്തുള്ള ഇരുട്ടിലേക്ക് നോക്കി നിന്നു.

കടലിൽ നിന്ന് വന്ന കാറ്റ് അവളുടെ മുടിയിഴകളെ പതുക്കെ തഴുകി.

കുറച്ചു നിമിഷങ്ങൾ ആരും

💬 Comments

View all comments