0%

Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]

ഒന്നും പറഞ്ഞില്ല.

ഒടുവിൽ അഞ്ജലി പതിയെ സംസാരിച്ചു.

"അതാണ് പ്രശ്നം..."

രാജേഷ് അവളെ നോക്കി.

"എന്താ...?"

അവൾ ഒരു ദീർഘശ്വാസം വിട്ടു.

"എനിക്ക് Catherineനെ ഇഷ്ടമല്ല."

"എനിക്കും."

"Johnനെയും ഇഷ്ടമല്ല."

രാജേഷ് ഒന്നും പറഞ്ഞില്ല.

"ഈ മുഴുവൻ കാര്യവും എനിക്ക് ഇഷ്ടമല്ല."

"ഞാൻ ആണ് തെറ്റ് ചെയ്തത് ഞാൻ എന്തിനാ ഈ കാര്യം നിങ്ങളോട് പറഞ്ഞത്.... അതല്ലേ ഇതിനെല്ലാം കാരണം.... "

"അങ്ങനെ നോക്കുകയാണെങ്കിൽ ആദ്യം തെറ്റ് ചെയ്തത് ഞാനല്ലേ, നിന്നെ ആയ ക്ലബിലേക് കൊണ്ട് പോയത് ഞാനല്ലേ...."

വീണ്ടും നിശബ്ദത.

അഞ്ജലി പതുക്കെ തിരിഞ്ഞ് അവനെ നോക്കി.

"പക്ഷേ..."

അവളുടെ ശബ്ദം അല്പം മൃദുവായി.

"...നിങ്ങളെ ഇങ്ങനെ കാണുന്നതും എനിക്ക് ഇഷ്ടമല്ല."

രാജേഷ് അവളുടെ മുഖത്തേക്ക് നോക്കി.

അഞ്ജലി തുടർന്നു.

"നിങ്ങൾ എന്തെങ്കിലും മനസ്സിൽ കൊണ്ടുനടക്കുമ്പോൾ എനിക്ക് അത് മനസ്സിലാകും."

"അത് ഒരു അപരിചിതൻ പറഞ്ഞ ഒരു വാക്ക് മാത്രമാണെന്ന് എനിക്കറിയാം."

"പക്ഷേ അത് നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെന്നും എനിക്കറിയാം."

രാജേഷ് പതിയെ കണ്ണുകൾ താഴ്ത്തി.

അഞ്ജലി അവന്റെ അടുത്തേക്ക് നടന്നു.

"അതുകൊണ്ടാണ് എനിക്ക് ഒന്നും പറയാൻ പറ്റാത്തത്."

"ഞാൻ എന്ത് പറഞ്ഞാലും അത് ശരിയാകില്ല."

അഞ്ജലിയുടെ ശബ്ദത്തിൽ നിസ്സഹായത ഉണ്ടായിരുന്നു.

"ഞാൻ പറഞ്ഞതുകൊണ്ട് പോകരുത്..."

അവൾ അവന്റെ കൈയിൽ പതിയെ പിടിച്ചു.

രാജേഷ് ഒന്നും പറഞ്ഞില്ല.

അഞ്ജലി അവന്റെ കണ്ണുകളിലേക്ക് നോക്കി.

"ഒരു കാര്യം മാത്രം..."

"എന്താ...?"

“ഒരു ഭാര്യക്ക് തന്റെ ഭർത്താവ് ഇപ്പോഴും തന്റേത് മാത്രമായിരിക്കണമെന്നാണ് ആഗ്രഹം അത് നിങ്ങൾ മനസിലാക്കുമെന്നു ഞാൻ കരുതുന്നു....”

രാജേഷ് മിണ്ടിയില്ല.

അഞ്ജലി കുറച്ചു നേരം അവനെ നോക്കി

💬 Comments

View all comments