Chapter Title : ഉറങ്ങുന്ന വിശ്വാസം [മനോഹരൻ മംഗളോദയം]
ശേഷം അഞ്ജലി തന്നെ ചോദിച്ചു.
"രാജേഷേട്ടാ..."
"മ്മ്..."
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ?"
"ചോദിക്ക്."
അവൾ കുറച്ചു നേരം മിണ്ടിയില്ല.
പിന്നെ പതിയെ ചോദിച്ചു.
"ഇന്ന് ആ സ്ത്രീ പറഞ്ഞത് കേട്ടപ്പോൾ..."
"...നിങ്ങൾക്ക് വിഷമമായോ?"
രാജേഷ് തിരിഞ്ഞു നോക്കി.
"ഏത്?"
"'എല്ലാവർക്കും എല്ലാ വഴിയിലൂടെയും പോകാൻ ധൈര്യം ഉണ്ടാകണമെന്നില്ല' എന്ന് പറഞ്ഞത്. അവൾ എന്താണ് ഉദേശിച്ചത് എന്റെയൊക്കെ എനിക്ക് മനസിലായി...."
രാജേഷ് ചെറുതായി ചിരിക്കാൻ ശ്രമിച്ചു.
"നീ അതൊക്കെ ഇപ്പോഴും ആലോചിക്കുകയാണോ?"
അഞ്ജലി തലകുലുക്കി.
"എനിക്ക് ദേഷ്യം വന്നു."
"എന്തിന്?"
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.
"എന്റെ ഭർത്താവിനെക്കുറിച്ച് അവൾക്ക് എന്തറിയാം..."
ഒരു നിമിഷം നിശബ്ദത.
അഞ്ജലി വീണ്ടും പറഞ്ഞു.
"നിങ്ങൾ എങ്ങനെയുള്ള ആളാണെന്ന് എനിക്ക് അറിയാം."
"അവൾക്ക് അറിയില്ല."
രാജേഷ് ഒന്നും പറഞ്ഞില്ല.
അഞ്ജലി പിറുപിറുത്തുകൊണ്ട് ബെഡിലേക്ക് പോയി കിടന്നു
ആ രാത്രി അഞ്ജലി വേഗം ഉറങ്ങിപ്പോയി.
പക്ഷേ രാജേഷിന് മാത്രം ഉറക്കം വന്നില്ല.
അവൻ വെള്ളം കുടിക്കാൻ ബെഡ്ലാംപ് ഓൺ ചെയ്തപ്പോൾ മേശപ്പുറത്ത് കിടന്നിരുന്ന ജോണിൻ്റെ visiting card കണ്ടു..
അവൻ അത് എടുത്തു.
കുറച്ചു നേരം വെറുതെ നോക്കിയിരുന്നു.
പട്ടായയിൽ വെച്ച് നടന്ന ആ കണ്ടുമുട്ടൽ...
Catherine പറഞ്ഞ ആ അവസാന വാക്കുകൾ...
അഞ്ജലി പറഞ്ഞത്...
എല്ലാം അവന്റെ മനസ്സിലൂടെ ഒരിക്കൽ കൂടി കടന്നുപോയി.
രാജേഷ് ഫോൺ എടുത്തു.
Johnന്റെ cardലെ നമ്പർ മെല്ലെ save ചെയ്തു.
John U.S
ഒരു നിമിഷം ആ പേരിലേക്ക് നോക്കി നിന്നു.
പിന്നെ WhatsApp തുറന്നു.
അൽപ്പം സമയം കഴിഞ്ഞപ്പോൾ profile photo തെളിഞ്ഞു.
Johnനും
💬 Comments
View all comments