Chapter Title : ഒരു സ്വപ്നത്തിന്റെ നിഴൽ [മനോഹരൻ മംഗളോദയം]
തണുത്ത കാറ്റ് ഇരുവരുടെയും ഇടയിലൂടെ കടന്നുപോയി.
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ് ജോൺ ശാന്തമായി ചോദിച്ചു:
"Raj...?"
ആ പേര് കേട്ടതും അഞ്ജലിയുടെ കരച്ചിൽ വീണ്ടും ശക്തമായി. ജോൺ പിന്നീട് ഒന്നും ചോദിച്ചില്ല, അവൻ വെറുതെ കടലിലേക്ക് നോക്കിയിരുന്നു. അഞ്ജലി കണ്ണുകൾ തുടച്ചു. അപ്പോഴാണ് ബെഞ്ചിൽ ഇരുന്ന ബിയർ ബോട്ടിൽ അവൾ കണ്ടത്. അവൾ കുറച്ചുനേരം അതിലേക്ക് നോക്കി, പിന്നെ ജോണിനെ നോക്കി ചോദിച്ചു:
"ഞാൻ... ഇത് കുടിച്ചോട്ടെ...?"
ജോൺ ഒരു നിമിഷം അവളെ നോക്കി, പിന്നെ ബോട്ടിൽ അവളുടെ നേരെ നീട്ടി:
"Be my guest."
അഞ്ജലി ബോട്ടിൽ വാങ്ങി ഒരു വലിയ സിപ്പ് എടുത്തു. അതിന്റെ കയ്പ്പ് തൊണ്ടയിലൂടെ ഇറങ്ങിയപ്പോൾ അവൾ കണ്ണുകൾ അടച്ചു. ജോൺ ഒന്നും പറഞ്ഞില്ല, അവളും. കുറച്ചു നിമിഷങ്ങൾ അവർ രണ്ടുപേരും കടലിലേക്ക് നോക്കി ഇരുന്നു. ഒരാൾക്ക് സംസാരിക്കാൻ തോന്നുന്നില്ല, മറ്റൊരാൾക്ക് ചോദിക്കാനും തോന്നുന്നില്ല.
"Ann...?"
അഞ്ജലി പെട്ടെന്ന് കണ്ണുകൾ തുടച്ചു.
"ഞാൻ പോകട്ടെ..."
അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.
John അവളെ നോക്കി.
"പോകാം..."
അവൻ ശാന്തമായി പറഞ്ഞു.
"പക്ഷേ ഇപ്പോൾ വേണ്ട."
അഞ്ജലി ഒന്നും പറഞ്ഞില്ല.
"നീ ഓകെ അല്ല."
അവൾ നോട്ടം മാറ്റി.
John ഒരു നിമിഷം അവളെ നോക്കി നിന്നു.
പിന്നെ വളരെ പതിയെ പറഞ്ഞു:
"നീ ഒറ്റയ്ക്ക് ഇരിക്കേണ്ട അവസ്ഥയിൽ അല്ല ഇപ്പോൾ."
ആ വാക്കുകൾ കേട്ട നിമിഷം അഞ്ജലിയുടെ ഉള്ളിൽ എന്തോ ഒടിഞ്ഞു.
ഇത്രയും നേരം ശക്തമായി നിൽക്കാൻ ശ്രമിച്ചിരുന്ന അവൾക്ക് പെട്ടെന്ന് അതിന് കഴിഞ്ഞില്ല.
അടുത്ത നിമിഷം അവൾ മുന്നോട്ട് വന്ന് ജോണിന്റെ

💬 Comments
View all comments