0%

Chapter Title : ഒരു സ്വപ്നത്തിന്റെ നിഴൽ [മനോഹരൻ മംഗളോദയം]

പതിയെ തിരിഞ്ഞിരുന്നു. റൂഫ് ടോപ്പിലെ മങ്ങിയ വെളിച്ചം ഒരു നിമിഷം അയാളുടെ മുഖത്ത് വീണു. അഞ്ജലിയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി!

ജോൺ!

അവൾ പെട്ടെന്ന് നോട്ടം മാറ്റി. ഹൃദയം വീണ്ടും അസ്വാഭാവികമായ വേഗതയിൽ മിടിക്കാൻ തുടങ്ങി. അവൾ പതിയെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു. തിരികെ മുറിയിലേക്ക് പോകാമെന്ന് അവൾ തീരുമാനിച്ചു. പക്ഷേ അപ്പോഴേക്കും വൈകിയിരുന്നു. ദൂരത്തുനിന്നുകൊണ്ട് ജോണും അവളെ തിരിച്ചറിഞ്ഞിരുന്നു.

ഈ സമയത്ത് റൂഫ് ടോപ്പിൽ അഞ്ജലിയെ (Ann) കാണുമെന്ന് ജോൺ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവൻ പതുക്കെ ബിയർ ബോട്ടിലുകളുമായി അവളുടെ അടുത്തേക്ക് നടന്നു വന്നു.

"Ann...?"

അഞ്ജലി തലയുയർത്തിയില്ല.

"ഈ സമയത്ത് ഇവിടെ എന്താ...?"

മറുപടിയില്ല. ജോൺ തൊട്ടടുത്തെത്തി. അപ്പോഴാണ്  മങ്ങിയ വെളിച്ചത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചത്.

"Hey..." അവന്റെ ശബ്ദം വളരെ മൃദുവായി. "എന്താ പറ്റിയത്...?"

അഞ്ജലി മുഖം തിരിച്ചു

"ഒന്നുമില്ല."

"അത് കള്ളം...."

ജോൺ ശാന്തമായി പറഞ്ഞു. അഞ്ജലി ഒന്നും പറഞ്ഞില്ല. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ജോൺ കുറച്ചുനേരം അവളെ നോക്കി നിന്നു. പിന്നെ കയ്യിലുണ്ടായിരുന്ന ഒരു ബിയർ ബോട്ടിൽ അവളുടെ അടുത്തുള്ള ബെഞ്ചിൽ വെച്ചു.

"ഞാൻ ഒന്നും ചോദിക്കുന്നില്ല,"

അവൻ പതിയെ പറഞ്ഞു.

"പക്ഷേ നീ ഒക്കെയല്ല."

ആ വാക്കുകൾ കേട്ട നിമിഷം അഞ്ജലിയുടെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടു. ഇത്രയും നേരം ഉള്ളിൽ പിടിച്ചുവെച്ചിരുന്ന കണ്ണുനീർ ഒരുമിച്ച് പുറത്തുവന്നു. അവൾ മുഖം കൈകളിൽ പൊത്തി കരയാൻ തുടങ്ങി. ജോൺ അമ്പരന്നെങ്കിലും കൂടുതൽ ഒന്നും ചോദിച്ചില്ല, ആശ്വസിപ്പിക്കാനും ശ്രമിച്ചില്ല. അവൻ വെറുതെ അവളുടെ അരികിലേക്ക് വന്നിരുന്നു. കടലിൽ നിന്നുള്ള

💬 Comments

View all comments