Chapter Title : ഒരു സ്വപ്നത്തിന്റെ നിഴൽ [മനോഹരൻ മംഗളോദയം]
കഴിഞ്ഞ് രണ്ട് തണുത്ത ബിയർ ബോട്ടിലുകൾ അവന്റെ മുന്നിൽ വന്നു. ജോൺ പണം കൊടുത്ത്, രണ്ട് ബിയറുകളും കയ്യിലെടുത്ത് എഴുന്നേറ്റു.
"Good night, sir,"
ബാർടെൻഡർ ചിരിച്ചുകൊണ്ട് പറഞ്ഞു.
ജോൺ തിരിഞ്ഞുനോക്കി
"Good night."
അതും പറഞ്ഞ് അവൻ ബാറിൽ നിന്ന് പുറത്തിറങ്ങി. റൂമിലേക്ക് തിരികെ പോകാൻ അവന് തോന്നിയില്ല. ഈ രാത്രി കാതറിനെ അവളുടെ വഴിക്ക് ഒറ്റയ്ക്ക് വിടുന്നതാണ് നല്ലതെന്ന് അവൻ കരുതി. അതുകൊണ്ട് ലിഫ്റ്റിന് പകരം അവൻ സ്റ്റെയർകേസിലേക്ക് തിരിഞ്ഞു—റൂഫ് ടോപ്പിലേക്ക്. അവിടെ കാറ്റും നിശബ്ദതയും മാത്രമേ ഉണ്ടാകൂ, അവന് ഇപ്പോൾ വേണ്ടിയിരുന്നതും അതുതന്നെയായിരുന്നു.
രണ്ട് ബിയർ ബോട്ടിലുകൾ കയ്യിൽ പിടിച്ചുകൊണ്ട് ജോൺ പതുക്കെ മുകളിലേക്ക് കയറാൻ തുടങ്ങി. അപ്പോഴും, ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്റെ മുന്നിൽ മറ്റൊരാൾ കൂടി അതേ നിശബ്ദത തേടി എത്താൻ പോകുകയാണെന്ന് അവൻ അറിഞ്ഞിരുന്നില്ല...!
അഞ്ജലി ബെഞ്ചിലിരുന്നുകൊണ്ട് കടലിലേക്ക് നോക്കി. കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ദൂരെയുള്ള റെയിലിംഗിന് സമീപം ഒരാൾ നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉയരമുള്ള ഒരു വലിയ രൂപം. കൈയിൽ എന്തോ പിടിച്ചിരിക്കുന്നു, കടലിലേക്ക് നോക്കി നിൽക്കുകയാണ്.
അഞ്ജലിയുടെ ഹൃദയം അറിയാതെ ഒന്ന് പിടഞ്ഞു. ഒരു നിമിഷത്തേക്ക് അത് ജോൺ ആണെന്ന് അവൾക്ക് തോന്നി. പക്ഷേ ഉടനെതന്നെ അവൾ ആ ചിന്ത തള്ളിക്കളഞ്ഞു.
"ഇല്ല... എന്തൊക്കെയാണ് ഞാൻ ഈ ചിന്തിക്കുന്നത്..." അവൾ സ്വയം ശാസിച്ചു. ആ സ്വപ്നം ഇപ്പോഴും തന്റെ മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കുകയാണെന്ന് അവൾക്ക് തോന്നി. അവൾ നോട്ടം മാറ്റി. പക്ഷേ എന്തുകൊണ്ടോ കുറച്ചു നിമിഷങ്ങൾക്കുശേഷം വീണ്ടും അങ്ങോട്ട് നോക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
അപ്പോഴേക്കും ആ രൂപം
💬 Comments
View all comments