0%

Chapter Title : ഒരു സ്വപ്നത്തിന്റെ നിഴൽ [മനോഹരൻ മംഗളോദയം]

തുറന്നു.

"എന്താണ് എനിക്ക് സംഭവിക്കുന്നത്...?"

അവൾ പതിയെ സ്വയം ചോദിച്ചു. അടുത്ത നിമിഷം രാജേഷിന്റെ ഒഴിഞ്ഞുകിടന്ന കട്ടിൽ ഓർമ്മവന്നു. കയ്യിലിരുന്ന വിസിറ്റിങ് കാർഡ് അവൾ അറിയാതെ മുറുകെപ്പിടിച്ചു. പെട്ടെന്ന് അവളുടെ നെഞ്ചിനുള്ളിൽ എന്തോ ഒടിഞ്ഞുപോകുന്നതുപോലെ തോന്നി. രാജേഷിനോടുള്ള ദേഷ്യമാണോ, പേടിയാണോ, വിഷമമാണോ, അതോ ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലുമാണോ... അവൾക്ക് തന്നെ മനസ്സിലായില്ല. പക്ഷേ കണ്ണുകൾ നിറയുന്നത് തടയാൻ കഴിഞ്ഞില്ല. ഒരു വലിയ തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി. അഞ്ജലി അത് തുടയ്ക്കാൻ പോലും ശ്രമിച്ചില്ല.

അല്പം മുൻപ് ഹോട്ടലിന്റെ മറ്റൊരു ഭാഗത്ത്...

റിസോർട്ടിലെ ബാർ കൗണ്ടറിൽ ജോൺ ഒറ്റയ്ക്കിരിക്കുകയായിരുന്നു. അവന്റെ മുന്നിലിരുന്ന ബിയർ ഗ്ലാസ് ഏതാണ്ട് കാലിയായിരുന്നു. ചുറ്റും ഇപ്പോഴും കുറച്ച് ആളുകൾ ഉണ്ടായിരുന്നു. പക്ഷേ അവന്റെ ശ്രദ്ധ എവിടെയും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഫോണിന്റെ സ്ക്രീൻ തെളിഞ്ഞത്.

'Catherine'

ജോൺ ഫോൺ എടുത്തു. മെസ്സേജ് വളരെ ചെറുതായിരുന്നു:

Raj is coming. (രാജ് വരുന്നുണ്ട്.)

ജോൺ കുറച്ചുനേരം സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു. അതിന് താഴെ മറ്റൊരു മെസ്സേജും വന്നില്ല. വിശദീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല; അതിന്റെ ആവശ്യവുമില്ലായിരുന്നു. അവന് കാര്യം മനസ്സിലായി. ഒരു ചെറു  ചിരി അവന്റെ ചുണ്ടിൽ തെളിഞ്ഞു. പക്ഷേ അത് സന്തോഷത്തിന്റെ ചിരിയല്ലായിരുന്നു.

അവൻ ഫോൺ വീണ്ടും മേശപ്പുറത്ത് വെച്ചു. ശേഷിച്ച ബിയർ ഒറ്റവലിക്ക് കുടിച്ചു തീർത്തു. പിന്നെ കുറച്ചുനേരം നിശബ്ദമായി ഇരുന്നു, കടലിന് അപ്പുറത്തുള്ള ഇരുട്ടിലേക്ക് നോക്കിക്കൊണ്ട്. മനസ്സിൽ പല ചിന്തകളും വന്നുപോയി... രാജ്, കാതറിൻ, ഇന്നത്തെ രാത്രി...

അവൻ ഒരു ദീർഘശ്വാസം വിട്ടു. അല്പം കഴിഞ്ഞ് ബാർടെൻഡറെ വിളിച്ചു:

"Two beers."

ബാർടെൻഡർ തലകുലുക്കി. അൽപ്പസമയം

💬 Comments

View all comments