Chapter Title : മാറ്റത്തിന്റെ തിരമാല [മനോഹരൻ മംഗളോദയം]
അത് പതുക്കെ കുറഞ്ഞു.
ചുറ്റുമുണ്ടായിരുന്ന ചിലരുടെ നോട്ടം അവളിലേക്ക് തിരിയുന്നത് രാജേഷ് ശ്രദ്ധിച്ചു.
അടുത്തുകൂടി നടന്നുപോയ ഒരു വിദേശ ദമ്പതികൾ പോലും ഒരു നിമിഷം തിരിഞ്ഞു നോക്കി.
കാതറിൻ അതെല്ലാം കണ്ടുകൊണ്ട് ചെറുതായി പുഞ്ചിരിച്ചു.
പക്ഷേ അവന്റെ കണ്ണുകളും അഞ്ജലിയിൽ തന്നെയായിരുന്നു.
രാജേഷിന്റെ നെഞ്ചിൽ വീണ്ടും ആ വിചിത്രമായ വികാരം ഉയർന്നു.
അഭിമാനമോ...
അസ്വസ്ഥതയോ...
അവന് തന്നെ മനസ്സിലായില്ല.
പക്ഷേ ഇതൊന്നും അഞ്ജലി ശ്രദ്ധിച്ചില്ല.
അല്ലെങ്കിൽ...
ശ്രദ്ധിക്കാൻ അവൾ ആഗ്രഹിച്ചില്ല.
അവൾ നേരെ കടലിലേക്ക് നടന്നു.
തിരമാലകൾ വന്ന് അവളുടെ കാലുകളിൽ തട്ടി.
തണുത്ത വെള്ളം കണങ്കാലുകളെ പൊതിഞ്ഞു.
അഞ്ജലി ഒരു നിമിഷം കണ്ണുകൾ അടച്ചു.
കടലിൽ നിന്നുള്ള കാറ്റ് മുഖത്തടിച്ചു.
ആദ്യമായി...
കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ആദ്യമായി...
അവളുടെ നെഞ്ചിനുള്ളിൽ ഒരു ചെറിയ ആശ്വാസം നിറയുന്നത് അവൾ അറിഞ്ഞു.
ആ നിമിഷം അവൾക്ക് പ്രധാനമായിരുന്നത് ആരാണ് തന്നെ നോക്കുന്നത് എന്നതല്ലായിരുന്നു.
വളരെക്കാലത്തിന് ശേഷം...
താൻ സ്വന്തം ഇഷ്ടപ്രകാരം എന്തോ ഒന്ന് ചെയ്തിരിക്കുന്നു എന്ന ബോധം മാത്രമായിരുന്നു.
ഒരു തിരമാല വന്ന് അഞ്ജലിയുടെ കാലുകളിൽ തട്ടി.
അവൾ ചിരിച്ചു.
മനസ്സിൻ്റെ ഉള്ളറകളിൽ നിന്ന് വന്ന ഒരു ചിരി.
"തണുപ്പുണ്ടല്ലേ..."
രാജേഷ് അടുത്തെത്തി പറഞ്ഞു.
"കുറച്ചുണ്ട്..."
അഞ്ജലി മറുപടി പറഞ്ഞു.
രാജേഷ് അപ്പോഴും അവളെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
അവൾക്ക് അത് മനസ്സിലായി.
അറിയാതെ അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു
.
"എന്താ ഇങ്ങനെ നോക്കുന്നത്...?"
അവൾ ചോദിച്ചു.
രാജേഷ് ഒന്ന് പരുങ്ങി.
"ഒന്നുമില്ല..."
അഞ്ജലി തലകുലുക്കി.
പിന്നെ മുന്നിലേക്ക് വന്ന ഒരു തിരമാലയിൽ കൈ മുക്കി
💬 Comments
View all comments