Chapter Title : മാറ്റത്തിന്റെ തിരമാല [മനോഹരൻ മംഗളോദയം]
അവന്റെ നേരെ വെള്ളം തെറിപ്പിച്ചു.
"കള്ളം."
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
രാജേഷ് ഒരു നിമിഷം അമ്പരന്നു.
പിന്നെ അവനും ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ അഞ്ജലി അറിയാതെ തന്റെ കൈ അവന്റെ നേരെ നീട്ടി.
"വാ..."
അവൾ പറഞ്ഞു.
"അവിടെ വരെ പോകാം."
ഒരു നിമിഷം പോലും ആലോചിക്കാതെ രാജേഷ് അവളുടെ കൈ പിടിച്ചു.
സത്യത്തിൽ ആ നിമിഷം അവൾ അവന്റെ ഭാര്യ മാത്രമായിരുന്നില്ല.
വീണ്ടും പുതുതായി പരിചയപ്പെടുന്ന ഒരു സ്ത്രീയെപ്പോലെയായിരുന്നു.
അവർ രണ്ടു പേരും വളരെ സന്തോഷത്തിലായിരുന്നു... വെള്ളത്തിൽ അവർ രണ്ടാളും കൂടി ആർത്തുല്ലസിച്ചു... എന്തൊക്കെയോ പുതിയത് പോലെ....
അടുത്ത തിരമാല വന്നപ്പോൾ അഞ്ജലി ആദ്യം ഓടി.
"രാജേഷേട്ടാ... പിടിക്കാമെങ്കിൽ പിടിക്ക്..."
അവൾ ചിരിച്ചുകൊണ്ട് വിളിച്ചു പറഞ്ഞു.
രാജേഷ് ഒരു നിമിഷം അമ്പരന്നു.
വളരെ കാലങ്ങൾക്ക് ശേഷം അവളെ ഇങ്ങനെ കളിയായി കാണുകയാണ്.
അവനും ചിരിച്ചുകൊണ്ട് അവളുടെ പിന്നാലെ ഓടി.
തിരമാലകൾ ഇരുവരുടെയും മേൽ ചിതറിപ്പറന്നു.
അഞ്ജലി വീണ്ടും പിന്നിലേക്ക് നീങ്ങി.
പക്ഷേ ഇത്തവണ രാജേഷ് അവളുടെ കൈയിൽ പിടിച്ചു.
"കിട്ടിപ്പോയല്ലോ..."
അവൻ വിജയഭാവത്തിൽ പറഞ്ഞു.
"ചതി..."
അഞ്ജലി ചിരിച്ചു.
"ഇതാണോ ചതി?"
രാജേഷ് ചിരിച്ചു.
അവരുടെ ചിരി തിരമാലകളുടെ ശബ്ദത്തിൽ ലയിച്ചു.
ദൂരെയുള്ള beach chair ൽ ഇരുന്ന ജോൺ അവരെ നോക്കി.
അവന്റെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.
അഞ്ജലി വീണ്ടും മനസ്സുതുറന്ന് ചിരിക്കുന്നത് കാണുന്നത് മാത്രം മതി എന്നപോലെ.
കാതറിൻ അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് കടലിൽ നിൽക്കുകയായിരുന്നു.
കുറച്ചുനേരം കൂടി അവർ വെള്ളത്തിൽ ചെലവഴിച്ചു.
അവളുടെ ഉള്ളിൽ ഒരു വിചിത്രമായ സംതൃപ്തി
💬 Comments
View all comments