Chapter Title : മാറ്റത്തിന്റെ തിരമാല [മനോഹരൻ മംഗളോദയം]
നിറഞ്ഞു....
നഷ്ടപെട്ടത് എന്തോ തിരികെ കിട്ടിയ പോലെ....
അപ്പോഴാണ് ദൂരെ നിന്ന് കാതറിന്റെ ശബ്ദം കേട്ടത്.
"Raj...!"
ഇരുവരും തിരിഞ്ഞുനോക്കി.
Jet ski counter ന്റെ അടുത്ത് നിന്നുകൊണ്ട് കാതറിൻ കൈവീശുകയാണ്.
"Come here!"
അവളുടെ മുഖത്ത് പതിവ് പുഞ്ചിരി ഉണ്ടായിരുന്നു.
പക്ഷേ കണ്ണുകളിൽ മറ്റെന്തോ ഉണ്ടായിരുന്നു.
അഞ്ജലിയെയും രാജേഷിനെയും കുറച്ചുനേരമായി അവൾ ശ്രദ്ധിക്കുകയായിരുന്നു.
രാജേഷ് ഒരു നിമിഷം മടിച്ചു.
കാതറിൻ വീണ്ടും കൈവീശി.
"Raj... come on!"
അഞ്ജലി അവനെ നോക്കി.
ആ ഒരു നിമിഷത്തിൽ രാജേഷിന്റെ മുഖത്ത് വന്ന ആശയക്കുഴപ്പം അവൾ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ അവൾക്ക് അടുത്തത് എന്താണെന്ന് മനസ്സിലായി.
അഞ്ജലി ചെറുതായി ചിരിച്ചു.
"പോയിട്ട് വാ..."
അവൾ വളരെ സ്വാഭാവികമായി പറഞ്ഞു.
രാജേഷ് ഒരു നിമിഷം അവളെ നോക്കി.
പിന്നെ കാതറിന്റെ ഭാഗത്തേക്ക് തിരിഞ്ഞു.
"ഞാൻ ഇപ്പൊ വരാം."
അത്രയും പറഞ്ഞ് അവൻ വെള്ളത്തിലൂടെ മുന്നോട്ട് നടന്നു.
അവൻ അകന്നുപോകുന്നത് അഞ്ജലി നോക്കി നിന്നു.
അവളുടെ മുഖത്തെ ചിരി മാഞ്ഞില്ല.
പക്ഷേ ഉള്ളിൽ ഒരു ചിന്ത മാത്രം ഉയർന്നു.
"ചിലർക്ക് ഒരു നിമിഷം കൊണ്ട് മാറാം"
"ചിലർക്ക് ഒരു മണിക്കൂർ കൊണ്ട് മാറാം..."
"ചിലർക്ക് ഒരു ദിവസം കൊണ്ട് മാറാം..."
"പക്ഷേ ചില ആളുകൾ ഒരിക്കലും മാറില്ല..."
ദൂരെയായി കാതറിൻ രാജേഷിന്റെ കൈയിൽ പിടിച്ച് jet ski യുടെ അടുത്തേക്ക് കൊണ്ടുപോയി.
അത് കണ്ടപ്പോൾ അഞ്ജലി ഒരു ദീർഘശ്വാസം വിട്ടു.
ഈ തവണ അവൾക്ക് സങ്കടം കുറവായിരുന്നു.
കാരണം ഇപ്പോൾ അവൾക്ക് സത്യം വ്യക്തമായി കാണാൻ തുടങ്ങിയിരുന്നു.
രാജേഷ് വെള്ളത്തിലൂടെ jet
💬 Comments
View all comments