0%

Chapter Title : മാറ്റത്തിന്റെ തിരമാല [മനോഹരൻ മംഗളോദയം]

വളരെ സാധാരണ മട്ടിൽ ചോദിച്ചു.

അവന്റെ മുഖത്ത് അപ്പോൾ ഉണ്ടായിരുന്ന ആ ഭാവം അഞ്ജലിയെ അത്ഭുതപ്പെടുത്തി. കാതറിൻ്റെ റൂമിൽ പോയി തകർത്തത് അവൾ അറിഞ്ഞിട്ടില്ല, താൻ രാത്രി മുഴുവൻ റൂമിൽ തന്നെ ഉണ്ടായിരുന്നു എന്ന ഭാവത്തിലാണ് അവൻ നിൽക്കുന്നത്. രാജേഷിന്റെ ഈ ഒളിച്ചുകളി മനസ്സിലാക്കിയ അഞ്ജലി, ഈ ഒളിച്ചു കളി ഇവിടെ വരെ പോകും എന്നറിയാൻ തന്നെ തീരുമാനിച്ചു… അതുകൊണ്ട് തന്നെ വളരെ സാധാരണമായ ഭാവത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പതുക്കെ ചോദിച്ചു:

"ഞാൻ നന്നായി ഉറങ്ങി രാജേഷേട്ടാ... പക്ഷേ, ഇന്നലെ രാത്രി എപ്പോഴോ ഞാൻ പാതിരാത്രിക്ക് ഉണർന്നപ്പോൾ നിങ്ങൾ അടുത്തില്ലായിരുന്നു. ബെഡിൽ നോക്കിയിട്ട് കണ്ടില്ല... എവിടെപ്പോയതായിരുന്നു?"

അഞ്ജലിയുടെ ആ അപ്രതീക്ഷിതമായ ചോദ്യം കേട്ടതും രാജേഷിന്റെ മുഖം ഒന്നു വിളറി. അവൻ പെട്ടെന്ന് കടുത്ത പരിഭ്രമത്തോടെ അപ്പുറത്തേക്ക് നോട്ടം മാറ്റി, തന്റെ പതർച്ച മറച്ചുവെക്കാൻ ഒരു വ്യാജ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു:

"അതോ... അത്... ഇന്നലെ രാത്രി എനിക്ക് വയറിന് അത്ര സുഖമില്ലായിരുന്നു അഞ്ജൂ. എന്ത് കഴിച്ചതാണോ ആവോ... ഞാൻ കുറെ നേരം ബാത്റൂമിൽ ആയിരുന്നു. പിന്നെ കുറച്ചു നേരം പുറത്ത് ഇറങ്ങി നടന്നു…."

രാജേഷ് കള്ളം പറഞ്ഞു.

അവന്റെ ആ പതർച്ചയും കള്ളവും കേട്ടപ്പോൾ അഞ്ജലിയുടെ ഉള്ളിൽ കടുത്തൊരു പരിഹാസച്ചിരി വിരിഞ്ഞു.

"ആണോ... ഇപ്പോഴെങ്ങനെയുണ്ട്? കുറവുണ്ടോ?"

അവൾ ഒന്നും അറിയാത്തതുപോലെ ചോദിച്ചു.

"ആഹ്... ഇപ്പോൾ കുഴപ്പമില്ല. നീ വേഗം റെഡിയാവ്, നമുക്ക് റെസ്റ്റോറന്റിലേക്ക് പോകാം. വിശക്കുന്നുണ്ട്,"

രാജേഷ് ഒന്നു ശ്വാസം വിട്ടുകൊണ്ട് വേഗം എഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു.

തന്റെ ദാമ്പത്യത്തിലെ ആദ്യത്തെ തെറ്റിന്റെ കനത്ത ഭാരം

💬 Comments

View all comments