0%

Chapter Title : മാറ്റത്തിന്റെ തിരമാല [മനോഹരൻ മംഗളോദയം]

ഇപ്പോഴും പ്രഭാതത്തിലെ സംഭവങ്ങളിൽ നിന്ന് പൂർണ്ണമായി മോചിതമായിരുന്നില്ല.

ബീച്ചിലേക്ക് നടക്കുന്നതിനിടെ കാതറിൻ കടലിലേക്ക് വിരൽ ചൂണ്ടി ചിരിച്ചു.

"ഞാൻ ഇന്ന് നേരെ വെള്ളത്തിലേക്ക് ഇറങ്ങും."

രാജേഷ് ചിരിച്ചു.

"അത് നിന്റെ മുഖം കണ്ടാൽ തന്നെ മനസ്സിലാകും."

കാതറിൻ പൊട്ടിച്ചിരിച്ചു.

"പിന്നെ അഞ്ജലി...?"

അവൾ തിരിഞ്ഞ് ചോദിച്ചു.

രാജേഷ് ഒരു നിമിഷം അഞ്ജലിയെ നോക്കി.

അവളുടെ ശരീരം അത്യാവശ്യം മൂടിയിരുന്ന വസ്ത്രങ്ങളിലേക്കു അവന്റെ കണ്ണുകൾ പോയി.

പിന്നെ അവൻ ചിരിച്ചു.

"ആൻ..?"

"അവൾ ബീച്ചിൽ വരും, കടൽ നോക്കും, ഫോട്ടോ എടുക്കും..."

അവൻ ചുമലുയർത്തി.

"...അല്ലാതെ വെള്ളത്തിലിറങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല."

കാതറിൻ ഒന്നു പുഞ്ചിരിച്ചു.

"Really?"

"ഉറപ്പായും...."

രാജേഷ് ആത്മവിശ്വാസത്തോടെ പറഞ്ഞു.

"അവൾക്ക് കംഫർട്ട് ആയ കാര്യങ്ങൾ മാത്രം അവൾ ചെയ്യും."

"ഇതൊന്നും അവളുടെ സ്റ്റൈൽ അല്ല."

മുന്നിൽ നിന്നാണ് പറഞ്ഞതെങ്കിലും അഞ്ജലി അത് നന്നായി  കേട്ടു... പക്ഷേ അവൾ കേട്ട ഭാവം കാണിച്ചില്ല...

ആ വാക്കുകൾ അഞ്ജലിയുടെ മനസ്സിൽ തറച്ചുകയറി.

അതെന്തുകൊണ്ടാണെന്ന് അവൾക്ക് മനസ്സിലായില്ല.

പക്ഷേ ആ നിമിഷം അവൾക്ക് തോന്നിയത് ഒന്ന് മാത്രമാണ്.

രാജേഷ് തന്റെ ഭാര്യയെക്കുറിച്ച് എത്ര കാര്യങ്ങളാണ് ഉറപ്പിച്ചു വച്ചിരിക്കുന്നത്.

അവൾ എന്ത് ചെയ്യും.

എന്ത് ചെയ്യില്ല.

എന്ത് ധരിക്കും.

എന്ത് ധരിക്കില്ല.

അവൾ ശാന്തമായി മുന്നോട്ട് നടന്നു ...

അപ്പോഴാണ് വഴിയരികിലെ ഒരു കടയുടെ മുന്നിൽ തൂക്കിയിട്ടിരുന്ന മനോഹരമായ swimwear കളിലേക്ക് അവളുടെ കണ്ണ് പതിഞ്ഞത്.

ഒരു നിമിഷം.

അവൾ നോട്ടം മാറ്റി.

പിന്നെ വീണ്ടും അങ്ങോട്ട് നോക്കി.

അവളുടെ ജീവിതത്തിൽ ഒരിക്കലും താൻ ധരിക്കുമെന്ന് പോലും ചിന്തിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ.

💬 Comments

View all comments