Chapter Title : മാറ്റത്തിന്റെ തിരമാല [മനോഹരൻ മംഗളോദയം]
അഞ്ജലി ഒരു ചെറിയ ദീർഘശ്വാസം വിട്ടു.
അവൾ തൊട്ടടുത്തുള്ള ഒരു മാല വിൽക്കുന്ന കടയിൽ അല്പം നിന്ന് അവിടെ ഉള്ള മുത്തുമാലയിൽ അവൾ വിരലോടിച്ചു...
"ആൻ വരുന്നില്ലേ..."
രാജേഷ് വിളിച്ചു ചോദിച്ചു...
"2 മിനിറ്റ് ഇപ്പൊ വരാം..."
പത്ത് മിനിറ്റിന് ശേഷം അവൾ അവരെല്ലാം ഇരിക്കുന്ന സ്ഥലത്തേക്ക് എത്തി... അവളുടെ കൈയിൽ ഒരു ചെറിയ പേപ്പർ ബാഗ് ഉണ്ടായിരുന്നു. അത് ആരും ശ്രദ്ധിച്ചില്ല.
ശ്രദ്ധിച്ചിരുന്നാലും ആരും ഒന്നും ചോദിച്ചില്ല.
അഞ്ജലിക്കും അതായിരുന്നു വേണ്ടിയിരുന്നത്.
ബീച്ചിലെത്തിയപ്പോൾ കടലിന്റെ നീലനിറം കണ്ണുകളെ മിന്നിച്ചു.
കാതറിൻ വളരെ സ്വാഭാവികമായി തന്റെ beachwear ധരിച്ച് വെള്ളത്തിനരികിലേക്ക് നടന്നു. പിന്നാലെ ജോണും.... രാജേഷിൻ്റെ മനസിൽ അവരോടൊപ്പം കൃത്യമായി പറഞ്ഞാല് കാതറിനോപ്പം കടലിൽ കുളിക്കണം എന്നാണ്.... അത് അഞ്ജലിക്ക് മനസിലായി...
"ഇങ്ങനെ നോക്കി ഇരിക്കാതെ വേണമെങ്കിൽ പോയി കുളിച്ചോ..."
അവൾ കടലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
"പോയിക്കോ."
അതിന് ശേഷം ഒരു നിമിഷം പോലും അവൻ മടിച്ചില്ല.
"അപ്പോൾ ഞാൻ പോയിട്ട് വരാം."
അതും പറഞ്ഞ് രാജേഷ് എഴുന്നേറ്റു.
"നീ വരുന്നില്ലേ...?"
എന്ന് പോലും ചോദിച്ചില്ല.
അഞ്ജലി അവനെ നോക്കി നിന്നു.
രാജേഷ് നേരെ കാതറിന്റെയും ജോണിന്റെയും ഭാഗത്തേക്ക് നടന്നു.
അൽപസമയത്തിനകം കാതറിനൊപ്പം ചിരിച്ചും സംസാരിച്ചും കടലിലേക്ക് ഇറങ്ങുന്ന അവനെ അവൾ കണ്ടു.
അഞ്ജലിയുടെ ചുണ്ടുകളിൽ അറിയാതെ ഒരു കയ്പുള്ള പുഞ്ചിരി വിരിഞ്ഞു.
അത്രയേ ഉണ്ടായിരുന്നുള്ളൂ.
ഒരിക്കൽ...
ഒരു തവണ മാത്രം...
"നീ വരുന്നില്ലേ?" എന്നൊരു ചോദ്യം.
അത്ര മാത്രം മതിയായിരുന്നു.
പക്ഷേ അതുപോലും അവൻ ചോദിച്ചില്ല.
അവൾ പതുക്കെ തല തിരിച്ചു.
കയ്യിലിരുന്ന ചെറിയ പേപ്പർ
💬 Comments
View all comments