Chapter Title : മാറ്റത്തിന്റെ തിരമാല [മനോഹരൻ മംഗളോദയം]
ബാഗിലേക്ക് അവളുടെ കണ്ണുകൾ വീണു.
അത് വാങ്ങുമ്പോൾ പോലും താൻ എന്തിനാണ് വാങ്ങുന്നതെന്ന് അവൾക്ക് വ്യക്തമായിരുന്നില്ല.
പക്ഷേ ഇപ്പോൾ...
അതിന്റെ കാരണം അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
അഞ്ജലി ദൂരെയിരുന്ന രാജേഷിനെ വീണ്ടും ഒന്നു നോക്കി.
അവൻ ചിരിക്കുകയായിരുന്നു.
സന്തോഷത്തിലായിരുന്നു.
തന്നെ മറന്നതുപോലെ.
ആ കാഴ്ച കണ്ട നിമിഷം അവളുടെ ഉള്ളിൽ എന്തോ ഒന്ന് പതുക്കെ ഉറച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി...
തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളും മറ്റുള്ളവരുടെ തീരുമാനങ്ങൾ കൊണ്ടായിരുന്നു.
ഈ യാത്ര.
ആ ക്ലബ്.
ആ രാത്രി.
ഈ പ്രഭാതം പോലും.
പക്ഷേ ഇനി വേണ്ട.
ഒരിക്കലെങ്കിലും...
ഒരു തീരുമാനമെങ്കിലും...
തന്റേതായിരിക്കണം.
അഞ്ജലി ഒരു ദീർഘശ്വാസം വിട്ടു.
പിന്നെ കയ്യിലിരുന്ന ബാഗ് മുറുകെ പിടിച്ച് പതുക്കെ changing room ലക്ഷ്യമാക്കി നടന്നു.
Changing roomന്റെ വാതിൽ അടഞ്ഞതും അഞ്ജലി കുറച്ചുനേരം അനങ്ങാതെ നിന്നു.
പുറത്ത് കടലിന്റെ ശബ്ദം കേൾക്കാമായിരുന്നു.
കയ്യിലിരുന്ന പേപ്പർ ബാഗ് അവൾ പതുക്കെ തുറന്നു.
അതിനുള്ളിൽ നിന്ന് വാങ്ങിയ വസ്ത്രം പുറത്തെടുത്തു.
ഒരു നിമിഷം അവൾ അത് നോക്കിനിന്നു.
ഇത് വാങ്ങുമ്പോൾ ഉണ്ടായ ധൈര്യം ഇപ്പോൾ എവിടെയോ മറഞ്ഞുപോയതുപോലെ തോന്നി.
"ഞാൻ എന്താണ് ചെയ്യുന്നത്...?"
അവൾ അറിയാതെ സ്വയം ചോദിച്ചു.
അടുത്ത നിമിഷം തന്നെ രാവിലെ രാജേഷ് പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിലേക്ക് വന്നു.
"ഇതൊന്നും അവളുടെ സ്റ്റൈൽ അല്ല."
അഞ്ജലി പതുക്കെ കണ്ണാടിയിലേക്ക് നോക്കി.
എത്ര വർഷങ്ങളായി മറ്റുള്ളവർ പറഞ്ഞ അഞ്ജലിയെയാണ് താൻ ജീവിച്ചത്...?
നാടൻ അഞ്ജലി.
പാവം അഞ്ജലി.
ഇത് ചെയ്യാത്ത അഞ്ജലി.
അത് ധരിക്കാത്ത അഞ്ജലി.
ആദ്യമായി...
ആ
💬 Comments
View all comments