0%

Chapter Title : മാറ്റത്തിന്റെ തിരമാല [മനോഹരൻ മംഗളോദയം]

അഞ്ജലിയെക്കുറിച്ച് തീരുമാനിക്കേണ്ടത് താനാണെന്ന് അവൾക്ക് തോന്നി.

അഞ്ജലി ഒരു ദീർഘശ്വാസം വിട്ടു.

പിന്നെ കണ്ണാടിയിൽ നിന്നിരുന്ന സ്വന്തം പ്രതിബിംബത്തെ കുറച്ചുനേരം നോക്കി.

ഇത്തവണ അവൾ നോട്ടം മാറ്റിയില്ല.

രാജേഷ് കടലിലേക്ക് നോക്കിക്കൊണ്ട് എന്തോ പറയുകയായിരുന്നു.

കാതറിൻ  അത് കേട്ട് ചിരിക്കുന്നുണ്ട്....

അപ്പോഴാണ് അവളുടെ നോട്ടം രാജേഷിന്റെ തോളിന് പിന്നിലൂടെ എവിടെയോ പതിഞ്ഞത്.

അവളുടെ മുഖത്തെ ചിരി പെട്ടെന്ന് മാറി....

ഒരു നിമിഷം അത്ഭുതം.

പിന്നെ വിശ്വസിക്കാൻ കഴിയാത്ത ഒരു ഭാവം...

"Raj..."

അവൾ പതുക്കെ വിളിച്ചു.

രാജേഷ് ശ്രദ്ധിച്ചില്ല.

"Raj..."

ഇത്തവണ കാതറിന്റെ ശബ്ദത്തിൽ എന്തോ വ്യത്യാസമുണ്ടായിരുന്നു.

രാജേഷ് തിരിഞ്ഞു നോക്കി.

"എന്താ...?"

കാതറിൻ മറുപടി പറഞ്ഞില്ല.

പകരം അകലെയുള്ള ഒരിടത്തേക്ക് കണ്ണുകൊണ്ട് കാണിച്ചു.

രാജേഷ് ആ ദിശയിലേക്ക് നോക്കി.

അടുത്ത നിമിഷം അവന്റെ വായ അറിയാതെ തുറന്നുപോയി.

അവൻ അനങ്ങാതെ നിന്നു.

താൻ കാണുന്നത് ശരിക്കും അഞ്ജലിയാണോ എന്ന് പോലും അവന് ഉറപ്പില്ലായിരുന്നു.

രാജേഷ് കുറച്ചു നിമിഷങ്ങൾ അനങ്ങാതെ നിന്നു.

അവന്റെ കണ്ണുകൾ അഞ്ജലിയിൽ നിന്നും മാറിയില്ല.

Clubലേക്ക് പോകുന്ന ദിവസം അവളെ കുറച്ച് modern dress ധരിപ്പിക്കാൻ താനാണ് നിർബന്ധിച്ചത്.

പക്ഷേ ഇന്ന് അതല്ല.

ഇന്ന് അവൾ ആരുടെയും നിർബന്ധത്തിന് വഴങ്ങിയതല്ല.

ആരും പറഞ്ഞതുമല്ല.

ഈ തീരുമാനം പൂർണ്ണമായും അവളുടേതായിരുന്നു.

അതാണ് അവനെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്.

അഞ്ജലി പതുക്കെ മുന്നോട്ട് നടക്കുമ്പോൾ രാജേഷിന് ആദ്യമായി ഒരു തോന്നൽ ഉണ്ടായി.

ഇത്രയും കാലം താൻ കണ്ടത് അഞ്ജലിയുടെ ഒരു ഭാഗം മാത്രമായിരുന്നോ...?

താൻ ഒരിക്കലും അറിയാൻ ശ്രമിക്കാത്ത മറ്റൊരു അഞ്ജലി കൂടി അവളുടെ ഉള്ളിൽ

💬 Comments

View all comments