Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]
ഇവിടുത്തെ ലൈഫ് കാണാൻ വരുന്നു. നമ്മളും അത് ആസ്വദിക്കാൻ വന്നതാ. നീ ഇതിനെ അത്ര വലിയ കാര്യമാക്കേണ്ടതില്ല..."
"ആസ്വദിക്കാനോ?"
അഞ്ജലി രാജേഷിന്റെ മുഖത്തേക്ക് കടുപ്പത്തിൽ നോക്കി പരിഹാസത്തോടെ ചോദിച്ചു.
"സ്ത്രീകളുടെ ശരീരം പച്ചയായി വിൽക്കാൻ വെച്ചിരിക്കുന്ന ഈ വേശ്യാതെരുവാണോ നിങ്ങൾ എനിക്ക് കാണിച്ചുതരാൻ കൊണ്ടുവന്ന ആസ്വാദനം?"
"നിങ്ങളുടെ ഉള്ളിലെ പുരുഷന് ഇതൊക്കെ കണ്ട് ആസ്വദിക്കാൻ തോന്നുമായിരിക്കും, പക്ഷെ ഒരു ഭാര്യയെയും കൂട്ടി വരാൻ പറ്റിയ സ്ഥലമാണോ ഇത്?"
അഞ്ജലിയുടെ ആ കടുപ്പത്തിലുള്ള ചോദ്യങ്ങളും നാടൻ ചിന്താഗതിയെന്ന പ്രഹാസനവും രാജേഷിനെ ശരിക്കും പ്രകോപിപ്പിച്ചു. വിദേശ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഭാര്യ തന്നെ ചോദ്യം ചെയ്തത് അവന്റെ ആൺ അഹങ്കാരത്തിന് വലിയൊരു തിരിച്ചടിയായിരുന്നു.
അവൻ അഞ്ജലിയെ ദേഷ്യത്തോടെ നോക്കി മുഖം തിരിച്ചു.
"ഓഹ്! നിന്റെ ഭ്രാന്ത് കാണാൻ എനിക്ക് സമയമില്ല. മൂഡ് കളയാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും!"
നിനക്ക് വേണമെങ്കിൽ കൂടെ വാ അല്ലെങ്കിൽ റൂമിൽ പൊയ്ക്കോ..."
അവൻ ദേഷ്യത്തോടെ പിറുപിറുത്തു.
അത് കണ്ട കാതറിൻ പതുക്കെ രാജേഷിന്റെ കൈകളിൽ പിടിച്ചു വലിച്ചു..
"Leave it Raj... ആദ്യമായി ആയതുകൊണ്ടാണ്... അവൾ പതുക്കെ ശീലിച്ചോളും. വാ നമ്മൾക്ക് പോകാം,"
രാജേഷ് അഞ്ജലിക്ക് പിന്നാലെ വരുന്ന ജോണിനെ നോക്കി... ജോൺ കണ്ണുകൊണ്ട് നിങൾ പൊക്കോളൂ ഞാൻ നോക്കിക്കോളാം എന്ന രീതിയിൽ കണ്ണു കൊണ്ട് കാണിച്ചു... രാജേഷ് തിരിഞ്ഞു നടന്നു...
അഞ്ജലി ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിൽക്കുകയായിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞു … രാജേഷ് അഞ്ജലിയെ അവിടെത്തന്നെ ഉപേക്ഷിക്കുന്നത് പോലെ തിരിഞ്ഞുനോക്കാതെ കാതറിനോടൊപ്പം ആ ജനത്തിരക്കിലേക്ക് നടന്നു നീങ്ങി.
പെട്ടെന്ന് ജനക്കൂട്ടത്തിന്റെ നടുവിൽ
💬 Comments
View all comments