0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

തനിച്ചായതുപോലെ തോന്നി...

അവൾ പതുക്കെ തിരിഞ്ഞ് ജോണിന്റെ മുഖത്തേക്ക് നോക്കി. ജോൺ ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല. അവൻ ചുറ്റുമുള്ള തെരുവിലേക്കും, പിന്നെ അഞ്ജലിയിലേക്കും നോക്കി. അവളുടെ മുഖത്തെ അസ്വസ്ഥതയും പരിഭ്രമവും അവന് വ്യക്തമായി കാണാമായിരുന്നു.

കുറച്ചുനേരം മിണ്ടാതിരുന്ന ശേഷം അവൻ ശാന്തമായി പറഞ്ഞു.

"Ann..."

അഞ്ജലി അവനെ നോക്കി.

"നിനക്ക് ഇപ്പോൾ തോന്നുന്നത് തെറ്റല്ല."

അവൾ ഒന്നു അമ്പരന്നു. ജോൺ തുടർന്നു.

"ഈ സ്ഥലം എല്ലാവർക്കും ഒരുപോലെ തോന്നില്ല."

"പിന്നെ രാജ് ചിലപ്പോ ഈ സ്ഥലത്തെ കുറിച്ച് ശരിയായി മനസ്സിലാക്കിയിട്ടില്ല..."

"ചിലർക്ക് ഇത് ആഘോഷമാണ്."

"ചിലർക്ക് ഞെട്ടൽ."

"രണ്ടും ശരിയാണ്."

അഞ്ജലി ഒന്നും പറഞ്ഞില്ല.

അവൻ അവളെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു.

"നിനക്ക് അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ അത് പറയാൻ നിനക്ക് അവകാശമുണ്ട്."

അഞ്ജലിയുടെ മുഖത്തെ മുറുക്കം പതുക്കെ അയഞ്ഞു. ജോൺ കൈകൾ പോക്കറ്റിലിട്ട് തെരുവിലേക്ക് ഒന്നു നോക്കി.

"പക്ഷേ ഒരു കാര്യം ഞാൻ പറയാം."

"ഈ തെരുവ് മുഴുവൻ നീ ഇപ്പോൾ കണ്ട ആ കാഴ്ചകൾ മാത്രമല്ല."

"ഇവിടെ സംഗീതമുണ്ട്."

"തെരുവ് കലാകാരന്മാരുണ്ട്."

"നല്ല ഭക്ഷണമുണ്ട്."

"ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ആളുകളുണ്ട്."

പിന്നെ അവൻ അഞ്ജലിയെ നോക്കി.

"നിനക്ക് ഇഷ്ടമില്ലാത്ത ഒരിടത്തേക്കും പോകേണ്ട."

"നിനക്ക് അസ്വസ്ഥത തോന്നുന്ന എന്തെങ്കിലും ചെയ്യേണ്ട."

"പക്ഷേ..."

അവൻ ചെറുതായി പുഞ്ചിരിച്ചു.

"ഇവിടെ കാണാനുള്ളത് എന്താണെന്ന് തീരുമാനിക്കുന്നത് നീയായിരിക്കട്ടെ."

എന്തുകൊണ്ടോ അവന്റെ വാക്കുകൾ അവളുടെ ഉള്ളിലെ ദേഷ്യം കുറച്ചു.

അവൻ രാജേഷിനെപ്പോലെ അവളെ പരിഹസിച്ചില്ല. പക്ഷേ രാജേഷ് തെറ്റാണെന്നും പറഞ്ഞില്ല. അവൾക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള ഇടം മാത്രം കൊടുത്തു. അതാണ്

💬 Comments

View all comments