0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

അവൾക്ക് ഏറ്റവും കൂടുതൽ ആശ്വാസമായത്. അഞ്ജലി ഒരു ദീർഘശ്വാസം വിട്ടു. പിന്നെ പതുക്കെ തലയാട്ടി.

"ശരി..."

അവൾ പറഞ്ഞു.

"നമുക്ക് നടക്കാം."

അവർ രണ്ടുപേരും പതുക്കെ മുന്നോട്ട് നടക്കാൻ തുടങ്ങി. ഇപ്പോൾ ജോൺ ആ തെരുവിന്റെ ഓരോ രഹസ്യങ്ങളും കാഴ്ചകളും അഞ്ജലിക്ക് വിവരിച്ചു കൊടുക്കാൻ തുടങ്ങി.

"ആൻ... നമ്മൾ ഇനി കേട്ടിട്ടുപോലും ഇല്ലാത്ത ഒരുപാട് ജീവിതങ്ങൾക്കിടയിലൂടെ ആണ് സഞ്ചരിക്കാൻ പോകുന്നത്  നീ കാണുന്ന ഈ വലിയ തിളക്കം ഒന്നിന്റെയും അവസാനമല്ല. ഈ കാണുന്ന ഗോ-ഗോ ബാറുകൾക്ക് ഉള്ളിൽ വലിയൊരു വ്യവസായം നടക്കുന്നുണ്ട്,"

ഒരു വലിയ ബാറിന്റെ മുന്നിലെ പെൺകുട്ടികളെ ചൂണ്ടി ജോൺ പറഞ്ഞു.

"ഇവിടെ നിൽക്കുന്ന ഓരോ പെൺകുട്ടിക്കും ഒരു നമ്പറോ ടാഗോ ഉണ്ടാകും. ഉള്ളിൽ കയറുന്ന പുരുഷന്മാർക്ക് അവരെ ഇഷ്ടപ്പെട്ടാൽ, ബാറിന് 'ബാർ ഫൈൻ' എന്നൊരു തുക നൽകി ആ പെൺകുട്ടികളെ തങ്ങൾക്കൊപ്പം രാത്രി മുഴുവൻ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകാം."

അത് കേട്ടപ്പോൾ അഞ്ജലി അത്ഭുതത്തോടെയും അല്പം അറപ്പോടെയും തന്റെ കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചു.

"അപ്പോൾ... ഈ പെൺകുട്ടികളെല്ലാം വെറും കച്ചവടവസ്തുക്കൾ മാത്രമാണോ ജോൺ?"

"ഇവിടെ അതെ ആൻ,"

ജോൺ വശ്യമായി പുഞ്ചിരിച്ചുകൊണ്ട് തുടർന്നു.

"പക്ഷെ അതിലും വിചിത്രമായ മറ്റൊരു ലോകം കൂടിയുണ്ട് ഇവിടെ. നീ ആ നിൽക്കുന്ന സുന്ദരികളെ നോക്കൂ..."

വഴിയരികിൽ അതിവസ്ത്രധാരണം ചെയ്ത്, വശ്യമായി ആംഗ്യം കാട്ടി നിൽക്കുന്ന ചില പെൺകുട്ടികളെ ജോൺ കാണിച്ചുതന്നു.

"അവരെ കണ്ടാൽ നല്ല ഭംഗിയുള്ള സ്ത്രീകൾ ആണെന്നേ തോന്നൂ. പക്ഷെ അവർ യഥാർത്ഥത്തിൽ ആണുങ്ങളാണ്! തായ്‌ലൻഡിൽ അവരെ 'ലേഡിബോയ്‌സ്' എന്ന് വിളിക്കും. സർജറിയിലൂടെ സ്ത്രീകളായി മാറിയവർ. പല വിദേശികളും

💬 Comments

View all comments