Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]
എന്റെയും
അനസിന്റെ ഒരു ഹൃദയത്തിന്റെ വീട്
ദുബായിലെ ആ ഫ്ലാറ്റിന്റെ വാതിൽ ആമിക്കായി അനസ് തുറന്നപ്പോൾ അമിയുടെ ഹൃദയം വേഗത്തിൽ മിടിച്ചു. ആദ്യമായാണ് അനസ് ഒരു പെണ്ണിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.
"വാ അമി... നമ്മുടെ വീട്ടിലേക്ക് ," അനസ് പുഞ്ചിരിയോടെ പറഞ്ഞു, അവളുടെ കൈ പിടിച്ച് അകത്തേക്ക് ആനയിച്ചു.
അമി ചുറ്റും നോക്കി. വീട് വളരെ വൃത്തിയായി, ചിട്ടയോടെ അടുക്കിവെച്ചിരിക്കുന്നു.ഒരു ആണിന്റെ റൂം ഇത്രക്കും വൃത്തി ആയി വെക്കുമോ ആമി അശ്യര്യപ്പെട്ടു.
ഒരു മൂലയിൽ വലിയൊരു ലൈബ്രറി - നൂറുകണക്കിന് പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. അമി അത്ഭുതത്തോടെ അവ നോക്കി.
"ഇത്രയും പുസ്തകങ്ങൾ! ഇക്ക ഇത്രയും വായിക്കാറുണ്ടോ?" അവൾ ചോദിച്ചു.
അനസിന്റെ മുഖം അല്പം മാറി. ഒരു നിമിഷം മൗനം.
"ഇത്... ഇത് കൂടുതലും
അവളുടേതായിരുന്നു," അവൻ പതിയെ പറഞ്ഞു.
അമി ചുവരിലേക്ക് നോക്കി. ചുവരിൽ നിറയെ നൂറയുടെ ചിത്രങ്ങൾ.. ആമി കുറെനേരം ചിത്രങ്ങൾ നോക്കി നിന്നു.

നൂറ എന്നെ വിട്ടുപോയി," അനസിന്റെ ശബ്ദം ഇടറി.
അമിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പതിയെ അലമാരയുടെ അടുത്തേക്ക് നടന്നു. അതിൽ ഇപ്പോഴും നൂറയുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, സ്വർണ്ണക്കമ്മലുകൾ - എല്ലാം ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.
"ഇതെല്ലാം... ഇപ്പോഴും?" അമി മൃദുവായി ചോദിച്ചു.
"അതെ. അവളെ മറക്കാൻ എനിക്ക് കഴിയില്ല അമി. പക്ഷേ..." അനസ് അമിയുടെ കണ്ണുകളിലേക്ക് നോക്കി, "നീ വന്നതിനുശേഷം എന്റെ ഹൃദയത്തിൽ വീണ്ടും ജീവൻ വെച്ചു.
നിന്നെ ഞാൻ സ്നേഹിക്കുന്നു, നൂറയുടെ ഓർമ്മകളെ മാനിച്ചുകൊണ്ട് തന്നെ."
അമിയുടെ ഹൃദയം അലിഞ്ഞു. ഒരു പുരുഷൻ തന്റെ ഭൂതകാലത്തെ
💬 Comments
View all comments