Chapter Title : ആണ്‍കുട്ടി [Master]
തിരിഞ്ഞുനോക്കി; അച്ഛന്‍.
“മോള് കരഞ്ഞോ?” അവളെ തനിക്കഭിമുഖമായി തിരിച്ചുനിര്‍ത്തി പുഞ്ചിരിയോടെ അയാള്‍ ചോദിച്ചു. വിതുമ്പലോടെ അയാളുടെ നെഞ്ചിലേക്ക് അവള്‍ മുഖമമര്‍ത്തി.
“മോള്‍ക്ക് തെറ്റിയിട്ടില്ല. അവന്റെ വീട്ടിലേക്ക് ഞാനും സരസ്വതിയും കൂടി ഏറെ വൈകാതെ പോകുന്നുണ്ട്” അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ട് അയാള്‍ പറഞ്ഞു.
പാര്‍വ്വതി അവിശ്വസനീയതയോടെ അകന്നുമാറി അച്ഛനെ നോക്കി. അവളുടെ മിഴികള്‍ തെരുതെരെ ചിമ്മിയടഞ്ഞു. വീര്‍പ്പുമുട്ടിച്ചു കൊല്ലുന്ന സന്തോഷാതിരേകത്താല്‍ സ്വയം മറന്ന അവള്‍ കരഞ്ഞുകൊണ്ട് അയാളെ ഇറുകെപ്പുണര്‍ന്നു.
“സത്യസന്ധത, തന്റേടം, കടമകളെക്കുറിച്ചുള്ള ഉത്തമബോധ്യം; ഇത് മൂന്നും അവനുണ്ട്. എല്ലാറ്റിലുമുപരി, എന്റെ മോളെ മാത്രം സ്നേഹിക്കുന്ന ഒരു മനസും. അവനെ നഷ്ടമാക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍”
നായരുടെ നാവ് ഉരുവിടുന്നത്, ആകാശവിതാനത്തില്‍ മേഘങ്ങളുടെ ഇടയിലൂടെ ഒരു അരയന്നത്തെപ്പോലെ പാറിപ്പറക്കുകയായിരുന്ന പാറു, വിദൂരതകളില്‍ നിന്നെന്നെപോലെ കേള്‍ക്കുന്നുണ്ടായിരുന്നു...
*******
(പ്രണയം എന്റെ ലൈനല്ല. ഇത് പ്രണയകഥയുമല്ല. വെളുപ്പാന്‍കാലത്ത് തോന്നിയ ഒരു ചിന്ത ചുമ്മാ കുത്തിക്കുറിച്ചതാണ്. ഡോണ്ട് ഷൂട്ട്!)
💬 Comments
View all comments