Chapter Title : ആരതി 13 [സാത്താൻ]
: അത് എന്താ എനിക്ക് അറിയാൻ പാടില്ലാത്ത കണക്ക്.?
അർജുൻ : അതൊക്കെ ഞാൻ സമയം ആവുമ്പോൾ പറയാം. ഒന്ന് മാത്രം ഉറപ്പിച്ചു പറയാം നമ്മുടെ കുടുംബത്തിന് അതായത് നമുക്കോ കിച്ചുവിനോ ഗോകുലിനോ ആരതിക്കോ ദോഷം വരുന്നത് ഒന്നും ഞാൻ ചെയ്യില്ല. പിന്നെ എന്താണ് ഏതാണ് എന്നൊക്കെ ഞാൻ വഴിയേ പറയാം കേട്ടോ
അവനെ വിശ്വാസം ആയത് കൊണ്ട് അവൾ വേറെ ഒന്നും അവനോട് ചോദിച്ചില്ല രണ്ടാളും സന്തോഷത്തോടു കൂടെ തന്നെ തിരികെ എത്തി. തിരികെ എത്തിയ അവൻ അവളോടായി പറഞ്ഞു.
അർജുൻ : പൊന്നു ഞാൻ കുറച്ചു ദിവസത്തേക്ക് ഇവിടെ കാണില്ല ഒന്ന് കിച്ചുവിന്റെ അടുത്ത് വരെ പോവേണ്ട ആവശ്യം ഉണ്ട്. അപ്പോൾ നിനക്ക് കൂട്ടിയിട്ട് ആതിയെ ഇങ്ങു കൊണ്ടുവരാം കേട്ടോ
സൂസൻ : അതെന്താ പെട്ടന്ന് ഒരു പോക്ക്? എന്തേലും അത്യാവശ്യം ഉണ്ടോ?
അർജുൻ : അതൊക്കെ ഞാൻ വന്നിട്ട് പറയാം. പിന്നെ ഞാൻ അങ്ങോട്ട് ചെല്ലുന്ന കാര്യം അച്ചു അറിയണ്ട കേട്ടോ
സൂസൻ : അജു എന്താ കാര്യം എന്നോട് പറ. നിങ്ങൾ എന്തിനാ അങ്ങോട്ട് പോവുന്നെ? എന്തേലും പറ്റിയാൽ ?
അർജുൻ : ദേ പെണ്ണെ വെറുതെ കരയല്ലേ. ഞാൻ പെട്ടന്ന് ഇങ്ങു വരും. പിന്നെ ഒഫീഷ്യൽ കാര്യം ആയത്കൊണ്ട് വീട്ടിലൊന്നും പോവാൻ പറ്റില്ല അതുകൊണ്ടാ അവളോട് പറയണ്ട എന്ന് പറഞ്ഞത് കേട്ടോ.
സൂസൻ : വേണ്ട അജു കൂടുതൽ കള്ളം പറയണ്ട എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായി. ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല നിന്നെ ഞങ്ങള്ക്ക് വേണം അജു അത് മാത്രം മനസ്സിൽ ഉണ്ടായാൽ മതി ?
അർജുൻ : എനിക്ക് ഒന്നും പറ്റില്ല മോളെ നീ ഇങ്ങനെ കരയല്ലേ. പിന്നെ ഞാൻ എന്തായാലും രണ്ടു ദിവസം കഴിഞ്ഞേ പോവു. ആദ്യം ആതിയുടെ അടുത്ത് പോണം എന്നിട്ട് അവിടെ കുറച്ചു സ്റ്റോക്ക് ഒക്കെ എടുക്കണം എന്നിട്ട് അവളെയും കൂട്ടി ഇങ്ങുവന്നിട്ടൊക്കെ പോവു. വെറുതെ സീൻ ആക്കെല്ലേ ?
സൂസൻ : ? ഞങ്ങള്ക്ക് വേറെ ആരും ഇല്ല അജു അതാ ഞാൻ
💬 Comments
View all comments