0%

Chapter Title : ആരതി 13 [സാത്താൻ]

Author : kkstories Read All Parts 239

അർജുൻ : എന്റെ പൊന്ന് ഭാര്യെ ഞാൻ ഉണ്ട് നിങ്ങൾക് ഇനിയും ഉണ്ടാവും കേട്ടോ ?

സൂസൻ : ??

പിറ്റേദിവസം രാവിലെ തന്നെ അർജുൻ പോണ്ടിച്ചേരിക്ക് തിരിച്ചു. രാത്രിയോട് കൂടി പോണ്ടിച്ചേരിയിൽ എത്തിയ അർജുൻ ആരതിയെ കാത്ത് ഹോസ്പിറ്റലിന്റെ വെളിയിൽ നിന്ന്. അകത്തു നിന്നും വരുന്ന ആരതിയെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു അർജുൻ. അത്രയ്ക്ക് സൗന്ദര്യം അവൾക്ക് ഉണ്ടെന്ന് അവനു തോന്നി അവന്റെ നിൽപ്പുകണ്ട അവൾ അവനോട് ചോദിച്ചു.

ആരതി : ഡാ പൊട്ടാ എന്താ ഇങ്ങനെ പന്തം കണ്ട പെരുചാഴിയെ പോലെ നിൽക്കുന്നത്? ഡാ

അർജുൻ : അഹ്. ഒന്നുല്ല നിന്നെ നോക്കി അങ്ങനെ നിന്നതാണ്. കുറച്ചുകൂടി ലുക്ക്‌ ആയല്ലോ മോളെ ?

ആരതി : ഓഹ് പിന്നെ ആദ്യമായിട്ടല്ലേ നീ എന്നെ കാണുന്നത് കിടന്ന് ചിണുങ്ങാതെ വാടാ ചെക്കാ പോവാം.

അർജുൻ : മെഡിസിൻസ് ഒക്കെ എത്തിച്ചിട്ടുണ്ട്.

ആരതി : ആണോ അതേതായാലും നന്നായി എല്ലാം ഒരു വിധം ഒതുങ്ങിയായിരുന്നു. നമ്മൾ നേരെ വീട്ടിലോട്ട് അല്ലെ പോവുന്നത്.

അർജുൻ : ആ അതെ. നീ എന്തേലും കഴിച്ചോ?

ആരതി : ഇല്ലടാ നീ വന്നിട്ട് കഴിക്കാം എന്ന് കരുതി. നമുക്ക് ടൗണിൽ ഒന്ന് കയറണം അവിടെ നല്ല മലയാളി മീൽസ് കിട്ടും മീൻ പൊരിച്ചതും ഒക്കെ ആയിട്ട് ? പിന്നെ ചെറിയ ഒരു ഷോപ്പിങ്ങും ഉണ്ട്.

അർജുൻ : ആ എന്നാ വാ ഒരുപാട് വൈകണ്ട പോയേക്കാം. നിന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട് വേണം എനിക്ക് പോവാൻ.

ആരതി : എങ്ങോട്ട് പോവാൻ? എന്താ അജു വല്ലപ്പോഴും വീട്ടിലോട്ട് വരുന്നത് തന്നെ ഒന്ന് അടിച്ചു പൊളിക്കാൻ ആണ് എന്നിട്ട് നീ എങ്ങോട്ടാ മുങ്ങുന്നത്?

അർജുൻ : മുങ്ങുന്നത് അല്ല മോളെ അത്യാവശ്യം ആയി കിച്ചുവിന്റെ അടുത്ത പോണം. അതാ ഞാൻ ഒരു 2 ദിവസത്തിന് ഉള്ളിൽ ഇങ്ങു പോരും വന്നിട്ട് നമുക്ക് അടിച്ചു പൊളിക്കാം. പിന്നെ പിള്ളേരെ കൂടി സ്കൂളിൽ നിന്നും കൊണ്ടുവരാൻ ആളെ വിട്ടിട്ടുണ്ട്.

ആരതി : എന്താ അജു ഇത്ര അത്യാവശ്യം

💬 Comments

View all comments