Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]
ചെയ്യാമെങ്കി ഒരിക്കൽകൂടി അത് ഞാൻ ചെയ്യും, ചെയ്തിരിക്കും...! ആരതിയ ഈ പറയണേ...!!""എന്റെ കണ്ണിൽ നോക്കി അവളത് പറഞ്ഞപ്പോ അറിയാതെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി... പക്ഷെ എന്തേലും ഒന്ന് തിരിച്ചുപറയണല്ലോ എന്നത് കൊണ്ട്,
""നീ കൊറേ മൂഞ്ചും...!! "" എന്നും കൂടി പറഞ്ഞ് ഞാൻ ഒരു തലയിണയും എടുത്ത് ബാൽക്കണിൽ പോയി...!! അവിടെ എത്തിയതും ഒരു വിരി പോലും ഇല്ലാതെ തലയിണ മാത്രം ഇട്ടു അവിടെ കിടന്നു...!! "ഒരിക്കൽ അത് ചെയാംമെങ്കി വീണ്ടും അത് ചെയ്യാൻ ഒരു മടിയും ഇല്ല" എന്നല്ലേ അവൾ പറഞ്ഞതിന്റെ അർത്ഥം...!!
ഉറങ്ങാൻ എത്ര ശ്രമിച്ചിട്ടും പറ്റിയില്ല, പകരം പഴേയ ഓർമ്മകൾ തികട്ടി വരാൻ തുടങ്ങി... ഏകദേശം നാല് വർഷങ്ങൾക് മുൻപ് :-
""ഒന്ന് വേഗം ഇറങ്ങ് മൈരേ... പത്തു മുപ്പത് കിലോമീറ്റർ പോവാനൊള്ളതാ, ഫസ്റ്റ് ദിവസം തന്നെ ലേറ്റ് ആയാൽ മോശാണ്...!!"" മനുഷ്യനൊരു ജെട്ടി പോലും ഇടാൻ സമ്മതിക്കാതെ വിച്ചു കിടന്ന് കാറാൻ തുടങ്ങി...!
""തെരക്ക് കൂട്ടല്ലേ എന്റെ പൊന്നു പൂറ...! ഒരു രണ്ട് മിനിട്ടൊന്ന് നിക്ക്...!! "" ഷിർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ട് ഞാൻ വിഷ്ണുനെ നോക്കി പറഞ്ഞതും അവനൊന്നടങ്ങി... പിന്നെ വേഗം അവന്റെ കൂടെ താഴെച്ചെന്ന് അമ്മയോട് കോളേജിൽ പോവാന്നും പറഞ്ഞ് ഞങ്ങൾ ഇറങ്ങി ബൈക്കും എടുത്ത് വിട്ടു...!! ഇന്ന് കോളേജിലെ ഫസ്റ്റ് ഡേ ആണ്... ഗുരുവായൂരിലുള്ള ഒരു പ്രശസ്ത കോളേജിൽ ബി ബി എ ക്കാണ് ഞാനും അവനും.. അവടെ പോയി സീനിയർസിന്റെ കയ്യീന്ന് തല്ലുകൊള്ളണോലോ എന്നാലോയിക്കുമ്പോ ഒരു പരവേശം...! വേറെ ഒന്നുമല്ല ഞങ്ങടെ സ്വഭാവം വെച്ചുനോക്കിയാൽ ആർക്കും ഒന്ന്
💬 Comments
View all comments