Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]
തല്ലാൻ തോന്നും...!!
കോളേജിന്റെ വലിയ കവാടം കഴിഞ്ഞ് വണ്ടി ചെന്നതും ഉള്ളിൽ ഒരു കുളിരുകേറിയതുപോലെ ഞാനൊന്ന് വേറച്ചു...!! ഏതോ ഒരു മുക്കിൽ വണ്ടിയും വെച്ച് ഇറങ്ങിയ ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു...!! വലിയൊരു കോളേജ്, കൊറേ പിള്ളാരും...!!
""എടാ ആദ്യത്തെ ദിവസാണ്, വെറുതെ ഓരോ വെഗിളിത്തരം കാട്ടി തല്ലു വാങ്ങിതരരുത്... പ്ലീസ്...!!"" വിചുവിന്റെ സ്വഭാവം അറിയുന്നത്കൊണ്ടും ആദ്യം തന്നെ തല്ലുകൊള്ളാൻ താല്പര്യം ഇല്ലാതെ ഞാൻ പറഞ്ഞതും,
""അത് തന്നെയാ മൈരേ എനിക്ക് നിന്നോടും പറയാനൊള്ളെ... അവൻ നോക്കി അവള് നോക്കി എന്നൊന്നും പറഞ്ഞു വല്ലവന്റേം മെക്കട്ട് കേറാൻ നിൽക്കരുത്...!!"" ഞാൻ പറഞ്ഞ അതേ നാണയത്തിൽ അവൻ എന്നോട് തിരിച്ചുപറഞ്ഞതും ഞാൻ ഒന്ന് ചമ്മിപോയി...!! ടവറയോളി അണ്ണനേം മനസ്സിൽ ധ്യാനിച്ഛ് ഞങ്ങൾ ക്ലാസ്സ് തപ്പി ഇറങ്ങി... പോവുന്ന വഴിക്ക് അവിടേം ഇവിടേം ഒക്കെയായി കൊറേ പിള്ളേർ കൂട്ടമായി നില്കുന്നത് കണ്ടപ്പോ അത് സീനിയർസ് ആണെന്ന് തോന്നിപോയി, അല്ലാതെ പുതിയ പിള്ളേരാരും ഇങ്ങനെ നിൽക്കില്ലല്ലോ...!! കുറച്ചും കൂടി മുന്നോട്ട്പോയപ്പോ ഏതോ ഒരു വലിയമരം കണ്ട് വായ്യും പൊള്ളിച്ചു ഞാൻ നിന്നപ്പോ ഒരുത്തൻ ഞങ്ങടെ പിനീന്ന് നടുക്ക് കേറി തൊള്ളിൽ കയ്യിട്ടു,
""എന്താ മക്കളെ കോളേജ് ഇഷ്ടപ്പെട്ടോ..?"" എന്നൊരു ചോദ്യം, അതെന്താ ഇഷ്ടപെട്ട നീ കെട്ടിച്ചു തരുഒ എന്ന് ഞാൻ മറുപടി പറയാൻ വന്നതായിരുന്നു പിന്നെ തല്ലുകൊള്ളാൻ മൂഡിലാത്തോണ്ട് ചോദിച്ചില്ല... എങ്കിലും ഒന്നും തിരിച്ചു പറയാതെ നിന്ന ഞങ്ങളെ ഒരുമാതിരി ചിരിയും ചിരിച്ചവൻ കുറച്ചാപ്പുറത്തായി ഒരു മരത്തിന്റെ ചോട്ടിലിരുന്ന പിള്ളേരുടെ അടുത്തേക്ക് കൊണ്ടുപോയി...!
""ആ ഇന്നെത്തേക്കുള്ള ആളെ കിട്ടിയിട്ടുണ്ട്, ഇനി തുടങ്ങിക്കോ...!!
💬 Comments
View all comments