0%

Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]

"" എന്നും പറഞ്ഞ് ഞങ്ങളെ ആ കൂട്ടത്തിന്റെ മുന്നിലേക്ക് തള്ളി... ചെറുതായി ഒന്ന് വെച്ചുപോയ ഞാനും വിച്ചൂവും എങ്ങനൊക്കെയാ വീഴാതെ ബാലൻസ് ചെയ്തുനിന്നു...!! അവരുടെ കൂട്ടത്തിൽ നിന്നോരുത്തി ഇറങ്ങി വന്ന് വിചുവിന്റെ ഷിർട്ടിന്റെ ഏറ്റവും മുകളിലുള്ള ബട്ടൻ ഇട്ടുകൊണ്ട്,

""നിനക്കൊക്കെ ഫസ്റ്റ് ദിവസം തന്നെ ചെത്താനാണോ പ്ലാൻ..."" ന്ന് വിച്ചൂന്റെ സെറ്റ് ആക്കി വെച്ച മുടി കൈക്കൊണ്ട് കുളമാക്കി അവന്റെ കവിളിൽ തട്ടികൊണ്ട് ചോദിച്ചതും വിച്ചു അവള്ടെ കൈ തട്ടിമാറ്റി... അത് കണ്ട അവിടെ ഉണ്ടായിരുന്ന നാലഞ്ചുപേർ ഞങ്ങളെ അങ്ങ് വളഞ്ഞു... വിച്ചുവിനെ ഒന്ന് നോക്കിയ ശേഷം ഞാൻ ചുറ്റുമോന്ന് കണ്ണ് പായിച്ചു ...! എല്ലാരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു... പിന്നെയും ഞാൻ ഞങ്ങളെ വളഞ്ഞവരെ ഒന്ന് നോക്കി... കൈ തട്ടിമാറ്റിയ ചൊരുക്കിൽ, ""എന്താടാ ഷോ ഇറക്കുവാണോ നീയൊക്കെ...!"" എന്ന് പറഞ്ഞു ഒരുത്തൻ ഞങ്ങളെ നോക്കി ചീറിയപ്പോ അവരുടെ ബാക്കിൽ നിന്നായി ആരൊക്കെയോ ചിരിക്കുന്നത് കേട്ട് നോക്കിയ ഞാൻ ഒന്ന് നിന്നു പോയി...! 'ആരതി ....!! ' അവൾ വേറെ രണ്ടുപേണ്ണുങ്ങളുടെയും മൂന്നണുങ്ങളുടെയെല്ലാം നടുക്കിരുന്ന് ഞങ്ങളെ റാഗ് ചെയുന്നത് നോക്കി ചിരിക്കുന്നു... ആ ചിരി എന്നെ തെല്ലോന്ന് നിരാശപ്പെടുത്താതിരുന്നില്ല... വിച്ചുനെ നോക്കിയപ്പോ അവനും അവളെ കണ്ട് വായും പൊളിച്ഛ് നിക്കുന്നു... എന്നാലും അവൾ വന്ന് ഞങ്ങളെ രക്ഷിച്ച് 'ഇത് എന്റെ പിള്ളാരാ, വിട്ടേക്ക് ' എന്നൊക്കെ പറയും എന്ന് വിചാരിച്ചെങ്കിലും അങ്ങനെ ഒരു സംഭവമേ ഉണ്ടായില്ല...

""എടാ വിട്ടേക്കട... പിള്ളാരിപ്പോ കരയും... ഇപ്പൊ തന്നെ ഇവന്മാരുടെ മുഖം കണ്ടില്ലേ...!!"" ആരതിയെ ഇങ്ങനെ കണ്ട ഞെട്ടലിൽ നിന്ന

💬 Comments

View all comments