0%

Chapter Title : ആരതി കല്യാണം ? 2 [അഭിമന്യു]

ഞങ്ങളെ നോക്കി ഒരുത്തി പറഞ്ഞപ്പോ അത് കേട്ട് ആരതിയും ഒപ്പമുള്ളവരും വീണ്ടും ചിരിക്കാൻ തുടങ്ങി, വെറും ചിരിയല്ല, പൊട്ടി പൊട്ടിയുള്ള ചിരി... അവസാനം ചിരി നിർത്താൻ പറ്റാത്തെ അവൾ വയറു പൊത്തിപിടിച്ചുവരെ ചിരിച്ചു... ഇത് കണ്ടപ്പോ ആരതി ഇവരെ പിടിച്ചുമാറ്റും എന്ന എന്റെ പ്രതീക്ഷയിൽ അവസാനത്തെ ആണി അടിച്ചപോലെയായി.... ഇതിനിടക്ക് അവന്മാരെ കലിപ്പിച്ഛ് നോക്കിയ വിച്ചുവിന്റെ കോളറിൽ ഒരുത്തൻ കേറി പിടിച്ചതും ഞാൻ അവന്റെ കയ്യിൽ പിടിച്ചു, ശേഷം,

""മേത്തു തൊട്ടുള്ള കളിയൊന്നും വേണ്ട...!!"" എന്ന് പറഞ്ഞതെ ഓർമ്മയുള്ളൂ... പിന്നെ ചറ പറ അടിയായിരുന്നു വരുന്നവനും പോവുന്നവനും എല്ലാരും ഞങ്ങളെ തല്ലീട്ട് പോയി... രണ്ടെണ്ണം ഇങ്ങോട്ട് കിട്ടിയാൽ ഒരണെങ്കിലും തിരിച്ചു കൊടുക്കണം എന്ന പോളിസി ഞങ്ങക്കുള്ളത്കൊണ്ട് കയ്യിൽ കിട്ടിയവരെ ഒക്കെ ഞങ്ങൾ തല്ലി... ഇടക്ക് വിച്ചൂന്റെ അടികൊണ്ട് ഒരുത്തൻ എന്റെ അടുത്ത് വീണപ്പോ അവന്റെ തല പിടിച്ച് ഞാൻ മുട്ടുകാലുകൊണ്ട് മുഖം നോക്കി ഒരു കുത്ത് കൊടുത്തതും അവൻ നിലത്തുകിടന്നു, ആ കിടന്നവന്റെ ചെവി നോക്കി ഒരു ചവിട്ടു കൊടുക്കാനും ഞാൻ മറന്നില്ല, ഒരു മനസുഖം...!! അവർ കൊറേ പേരുള്ളത്കൊണ്ടും ഞാനും അവനും ഡിങ്കനൊന്നും അല്ലാത്തതൊണ്ടും സാമാന്യം നല്ല രീതിക്ക് തന്നെ തല്ല് കിട്ടി...!!

അധ്യാപകരാണെന്ന് തോന്നിക്കുന്ന ആരൊക്കെയോ വന്ന് അവരേം ഞങ്ങളേം പിടിച്ച് മാറ്റികൊണ്ട് താഴത്തു തലയും പൊത്തിപിടിച്ചികിടന്നോരുത്തനെ വാരി കൊണ്ടുപോയി...!! ഞങ്ങളോട് വന്ന് ക്ലാസ്സ്‌ എന്താന്ന് ചോദിച്ച ഒരു സാറിനോട് ബി ബി എ എന്ന് പറഞ്ഞപ്പോ അയാൾ ഞങ്ങടെ ക്ലാസ്സ്‌ കാണിച്ചു തന്ന് ഇന്ന് ഇനി ക്ലാസ്സിന്റെ പൊറത്തിറങ്ങിയാൽ മൂക്കിവലിച്ചുകേറ്റുവെന്നും പറഞ്ഞ് പോയി...!!

💬 Comments

View all comments