0%

Chapter Title : ആരതി കല്യാണം 3 [അഭിമന്യു]

ചിരി പൊട്ടി...പിന്നെ പൂരചിറിയായിരുന്നു... അല്ലെങ്കിലും ആസ്ഥാനത്തു ചിരിക്കുന്നത് എനിക്ക് പണ്ടുതൊട്ടെ ഉള്ള വൃത്തികെട്ട സ്വഭാവമാണ്... ഒരിക്കൽ അമ്മേടെ കൂടെ ഏതോ ഒരു മരണവീട്ടിൽ പോയ ഞാൻ സ്വന്തം കെട്ടിയോൻ മരിച്ച സങ്കടത്തിൽ നെഞ്ചും തല്ലി മൂക്കളയും ഒലിപ്പിച്ചു കരഞ്ഞിരുന്ന അമ്മാമേയും നോക്കി ഒരു കാര്യോം ഇല്ലാതെ പൊട്ടി പൊട്ടി ചിരിച്ചത്രേ... അവസാനം ഒരു യുവബാല്യം നാട്ടുകാരുടെ തല്ലും കൊണ്ട് വീരമൃത്യു വരികണ്ടല്ലോ എന്ന് വിചാരിച്ച് അമ്മ എന്നേം കൊണ്ടവിടന്നു പോയി... അല്ലെങ്കി ഇവടെകിടന്ന് ഇങ്ങനെ കോണക്കാൻ ഞാൻ ഉണ്ടാവില്ലായിരുന്നു...!! അപ്പോഴാണ് നേരത്തെ ആരതിടെ ക്ലാസ്സിൽ തല്ലുനടക്കുന്ന സമയത്ത് ഒരുത്തൻ യദുവിനെ പിടിച്ചുമാറ്റാൻ വന്നതും അവന്റെ മോന്തക്ക് യദു അടിച്ചതും ഓർമ വന്നത്....

ഒടുവിൽ എങ്ങനൊക്കെയോ അവനെ സമാധാനിപ്പിച്ചു അവനേം ഞങ്ങടെ കൂട്ടത്തിൽ കൂട്ടി... അവന്റെ പേര് അജയ് ബാബു... സ്ഥലം അങ്കമാലി... ഇവടെ കോളേജ് ഹോസ്റ്റലിൽ ആണ് താമസം... വീട്ടിൽ അച്ഛൻ അമ്മ ഒരനിയൻ... അച്ഛന് പന്നി കച്ചോടം ആണ്... അമ്മ വീട്ടമ്മ... അനിയൻ പത്താം ക്ലാസ്സ്‌... ഒട്ടുമിക്ക ആണുങ്ങളേം പോലെ അവനും അച്ഛനെ പേടിച്ഛ് ജീവിക്കുന്നു...

പിന്നേം ഓരോന്ന് സംസാരിച്ചിരിക്കും തോറും ക്ലാസ്സിൽ കുട്ടികൾ കൂടി കൂടി വന്നു... ഇതിനിടക്ക് ഞാൻ നേരത്തെ നടന്ന അടിയേ പറ്റി ആലോചിക്കാതിരുന്നില്ല...! ഒരു വാശിക്ക് തല്ലാൻ ചെന്നെങ്കിലും ആ സമയത്ത് അവള്ടെ ക്ലാസ്സിൽ അതികം ആണ്പിള്ളേർ ഇല്ലാത്തോണ്ട് രക്ഷപെട്ടു, ഉണ്ടായിരുന്നെങ്കി കുറച്ച് കഷ്ടപ്പെട്ടേനെ.... മിക്കവാറും യദു പറഞ്ഞപോലെ സന്ദീപിനെ ആയിട്ട് ഹോസ്പിറ്റലിലോ വല്ലോം പോയതായിരിക്കും...!!! അല്ലെങ്കിലും എനിക്കെന്ത് മൈര്...??? ഇങ്ങോട്ട് തല്ലിയാൽ തിരിച്ചും തല്ലും... അത് പണ്ട് തൊട്ടേ

💬 Comments

View all comments