Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
ഞങ്ങൾ പിന്തുടർന്ന് വരുന്ന ഒരു രീതിയാണ്, അതിനി ഏത് കൊലകൊമ്പൻ ആണേലും...!!!
ക്ലാസ്സിൽ ടീച്ചർ വന്നപ്പോ അത് വരെ കണകൊണ ചിലച്ചോണ്ടിരുന്ന എല്ലാരും മിണ്ടാതിരുന്നു...!!! പിന്നെ ടീച്ചറെ പരിചയപ്പെടുത്തലായി ശേഷം പിള്ളേരുടെ സ്വയം പരിചയപെടുത്തലും ഒക്കെയായി ക്ലാസ്സ് മുന്നോട്ട് പോയി... ഇടക്ക് എന്റെ ഫോൺ ബെല്ലടിക്കുന്നത് കണ്ടതും നോക്കിയെപ്പോ പരിചയമില്ലാത്ത നമ്പർ... സാധാരണ അറിയാത്ത നമ്പറിൽ ആരേലും വിളിച്ച ഞാൻ നോക്കാബോവാറില്ല, അതോണ്ട് കിടന്നടിക്കട്ടെന്ന് ഞാനും കരുതി...!!! രണ്ടുമൂന്നു പ്രാവിശ്യം അടിച്ചേനുശേഷം പിന്നെ കാൾ വന്നില്ല...!!! ക്ലാസ്സിൽ ടീച്ചർ എന്തൊക്കെയോ പറയുന്നുണ്ട് അതൊന്നും കാര്യക്കാതെ എങ്ങനെയോ ഉച്ചവരെ തള്ളി നീക്കി... ഫസ്റ്റ് ദിവസം ആയോണ്ടാ, അല്ലെങ്കി ക്ലാസ്സിലൊന്നും കേറില്ലായിരുന്നു...!!!
സാധാരണ എല്ലാ കോളേജിലേം ഫസ്റ്റ് ഡേ ഉച്ചക്ക് വിടും പോലെ ഞങ്ങൾക്കും വിട്ടു, പിന്നെ അവിടെ ചുറ്റിപറ്റി നിൽക്കാൻ തോന്നീല്ല... അങ്ങനെ ഞാനും അവന്മാരും പുറത്തിറങ്ങി...!!
വിച്ചൂനൊരു കാൾ വന്നതും അവൻ വന്നോളാം ഞങ്ങളോട് നടന്നോളാനും പറഞ്ഞ് അവനാ കാൾ എടുത്തു... മുമ്പോട്ട് നടന്നോണ്ടിരിക്കെ എവിടെലും ആരതി ഇരിപ്പുണ്ടോന്ന് നോക്കാണ്ടിരിക്കാൻ പറ്റിയില്ല... അവള്ടെ ആ ഓഞ്ഞ മോന്ത കാണാൻ കൊതിയായിട്ടൊന്നുവല്ല, കണ്ടാൽ അവള്ടെ മുന്നിലൂടെ അങ്ങട്ടും ഇങ്ങട്ടും നടക്കാലോ... അതിനുവേണ്ടി മാത്രം....!!
""അഭി...!! ഒന്ന് നിന്നെ...!!"" എന്നും പറഞ്ഞ് വിച്ചു വന്നതും കാര്യം അറിയാൻവേണ്ടി ഞാൻ അവനെ നോക്കിയപ്പോ അവൻ ,
""ആ ആരതിടെ ഒരു ഫ്രണ്ട് വിളിച്ചിരുന്നു... നിന്നെ ആരതിക്ക് ഒന്ന് കാണണം ന്ന്...!!"" അവള്ടെ പേര് കേട്ടതും എനിക്കങ്ങ് കേറി,
""ആരതിടെ ഫ്രണ്ടോ...?? അവരെങ്ങനെ നിന്നെ വിളിച്ചേ..?? അതൊക്കപോട്ടെ...!! എന്ത് മൈരിനാ അവളെന്നെ കാണണേ...??
💬 Comments
View all comments