Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
എന്തിനായാലും എനിക്ക് കാണാൻ സൗകര്യപ്പെടില്ലാന്ന് പറഞ്ഞേക്ക്...!!"" ന്നും പറഞ്ഞ് ഞാൻ അവന്റെ മുഖത്തുനോക്കി... ആരതിടെ ഫ്രണ്ടിന് ഇവന്റെ നമ്പർ എങ്ങനെ കിട്ടി എന്ന ഡൌട്ട് തോന്നിയെങ്കിലും അത് അവൾ തന്നെ കൊടുത്തതാവും എന്നെനിക് തോന്നി... ഇനി ചെലപ്പോ എന്റെ ഫോണിലേക്ക് നേരത്തെ വിളിച്ചതും അവരായിരിക്കോ...?? ആണെങ്കിലെന്താ..? പോയി ഊമ്പാൻ പറ...!!
"" എടാ ആദ്യം നീയൊന്ന് പോയി കണ്ടുനോക്ക്...!! അവൾക് നിന്നെ കാണണം ന്ന് പറഞ്ഞോണ്ടിരിക്കണത്രെ...!! ഇനിയെന്തേലും സീരിയസ് ആയിട്ട് പറയാനാണെങ്കിലോ..?? "" അവൻ എന്നെ കൊറേ നിർബന്ധിച്ചെങ്കിലും ഞാൻ പോവാൻ കൂട്ടാക്കീല...!! കാരണം ഇനി എന്നെ ക്ലാസ്സില് പൂട്ടിയിട്ട് തല്ലാനാണെങ്കിലോ എന്നൊരു തോന്നലുംണ്ടായിരുന്നു...!! അവസാനം ഹരിയുടെകൂടി നിർബന്ധവും നിന്നെ ഒരു മൈരനും ഒന്നും ചെയ്യില്ലെന്നൊള്ള ഒറപ്പും കാരണം പോവാൻ തീരുമാനിച്ചു...!!
അവള്ടെ ക്ലാസ്സിൽ എത്തിയ ഞങ്ങളെ കണ്ട അവരിലൊരു പെണ്ണ് ഞങ്ങക്ക് നേരെ ചീറിവന്നു...!! ആ പെണ്ണിന്റെ കൂട്ടുകാരവളോട് മഞ്ജു വേണ്ടാന്നൊക്കെ പറയുന്നുണ്ട്...!! പക്ഷെ അതൊന്നും കെട്ടഭാവം പുള്ളികാരത്തിക്കില്ല...
""നീ എന്തിനാടാ അവള്ടെ കൈയില് തല്ലിയെ...??"" എന്റടുത്തു വന്ന് നിന്നവൾ ചീറിയതും ഇതെന്ത് മൈരെന്നും പറഞ്ഞവളെ നോക്കി...!! ശേഷം അവൾ പിന്നേം തുടർന്നു,
""നീ പൊട്ടനാണോടാ..?? നിന്നോട് ചോദിച്ചതുകെട്ടില്ലേ..? നീ എന്തിനാ അവളെ തല്ലിയെ ന്ന്...??"" ഇങ്ങനെയൊക്കെ പറഞ്ഞാ അത് കെട്ടിരിക്കാൻ ഞാൻ ഉണ്ണാക്കാനല്ലാത്തോണ്ട് ഞാനും കത്തികയറി,
""പൊട്ടൻ നിന്റച്ഛനാടി നായിന്റെ മോളെ...!! ദേ..! വിളിച്ചുവരുത്തി ഒരുമാതിരി കൊണായടിച്ചാണ്ടല്ലോ നിന്റെ മോന്ത ഞാൻ പൊളിക്കും...""അത് കെട്ടവൾടെ മുഖത്തെ ചോരവാർന്നതും ഇനി എന്നെ അവടെനിർത്തിയാൽ ശെരിയാവില്ലാന്ന് തോന്നിയ ഹരി എന്നെയും പിടിച്ച് വലിച്ഛ് വാതിലിന്റെ പുറത്തോട്ട് വന്നു
💬 Comments
View all comments