Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
ബാംഗ്ലൂരിൽ ഏതോ ഐ ട്ടി കമ്പനിയിൽ ജോലിചെയ്യുന്നു....
ഹരി ചാവക്കാടുകാരനാണ്...!! വീട്ടിൽ അച്ഛൻ പിന്നെ രണ്ടനിയത്തി,അച്ഛൻ ആയകാലത്തു തെറ്റില്ലാത്ത പൈസ ഉണ്ടാക്കി വെച്ച് ഇപ്പൊ അതും കെട്ടിപിടിച്ചിരിക്കുന്നു... അച്ഛനും മോനും അത്ര രസത്തിലല്ല... അതോണ്ട് തന്നെ അവന്റെ കാര്യങ്ങൾക്കുള്ള പൈസ അവൻ തന്നെ അല്ലറചില്ലറ ജോലിചെയ്തോണ്ടാകുന്നു ...മൂത്ത അനിയത്തി ഇപ്പൊ പ്ലസ് വണ്ണിന് പഠിക്കുന്നു... ഇളയത് അഞ്ചാംക്ലാസിൽ...!! അമ്മ ഒരു എഴുകൊല്ലം മുന്പേ മരിച്ചുപോയി...!! അത്കേട്ടതും ഞങ്ങൾ മൂന്ന് പേരും മിണ്ടാതിരുന്നു...!! പാവം...!! അമ്മയില്ലാത്ത ജീവിതം എനിക്ക് ഓർക്കാനുംകൂടി പറ്റാത്ത സാഹചര്യത്തിൽ അവന്റെ കാര്യം കേട്ടതും ഞങ്ങൾ ആകെ വല്ലാതെയായി... അവനെ സമാധാനിപ്പിക്കണോ അതോ സാധാരണപോലെ സംസാരിക്കണോ എന്നൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു... എന്തോ ഭാഗ്യത്തിന് മൂഡ് മാറ്റാൻ ദൈവധൂതനെപോലെ ഒരുത്തൻ കവിളും പൊത്തിപിടിച്ഛ് ഞങ്ങൾടെ മുന്നിലെ സീറ്റിൽ വന്നിരുന്നു... ആരാന്നറിയില്ലെങ്കി കൂടി അവന്റെ കവിള് പൊത്തിയുള്ള വരവുകണ്ടപ്പോ എനിക്ക് ചിരിവന്നെങ്കിലും ഈ സമയത്ത് ചിരിച്ചാൽ ശെരിയാവില്ല എന്ന് തോന്നിയതുകാരണം മാത്രം ചിരിച്ചില്ല...!!
"" കവിളിനെന്ത് പറ്റി ബ്രോ...?? "" അവന്റെ ബെഞ്ചിൽ കേറിയിരുന്നു വിച്ചു അത് ചോദിച്ചതും അവൻ തിരിഞ്ഞ് യദുവിനെ ചൂഴ്ന്നൊന്ന് നോക്കിയശേഷം,
"" നീയെന്തിനാ നാറി എന്നെ തല്ലിയെ...!!??? "" അവന്റെ ചോദ്യം കേട്ട യദു ഞാനോ എന്ന രീതിയിൽ ഞങ്ങളെ എല്ലാവരേം ഒന്ന് നോക്കി... എന്നിട്ട്,
"" പൊന്നു ചെങ്ങായി...!! ഞാൻ എപ്പഴാ നിന്നെ തല്ലിയെ...!!?? ""
"" അവിടെ കെടന്ന് അടി കൂടിയ നിങ്ങളെ ഞാൻ പിടിച്ചുമാറ്റാൻ വന്നപ്പോ നീ എന്നെ തല്ലിയില്ലെടാ...!!?? "" കവിളും പൊത്തിയുള്ള അവന്റെയാ സംസാരം കേട്ടതും എനിക്ക്
💬 Comments
View all comments