0%

Chapter Title : ആരതി കല്യാണം 3 [അഭിമന്യു]

അടിയായിരുന്നു... കണ്ട എന്റെ കണ്ണുവരെ തള്ളിപ്പോയി...!! എന്നാൽ എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് യദുവിനെ ആയിരുന്നു, എനിക്കവന്മാരെ തല്ലണം എന്ന് പറഞ്ഞപ്പോ ആദ്യം എന്റെ കൂടെ വന്നത് അവനായിരുന്നു, ആ നന്ദി എനിക്കെപ്പഴും ഉണ്ടാവും... സത്യം....!!!
എന്നാലും എന്തിനു എന്നുള്ള ചോദ്യം ഉള്ളിലൊള്ളൊണ്ട് ഞാൻ അവനോട് ചോദിച്ചു,

""എടാ യദു... നീ എന്തിനാ എനിക്കവരെ തല്ലണം എന്ന് പറഞ്ഞപ്പോ എന്റെ ഒപ്പം വന്നേ...??"" എന്തോ കാര്യമായ ആലോചനയിലായിരുന്ന അവനോട് ഞാൻ ചോദിച്ചതും,

""അതെനിക്കാ സന്ദീപിനെ പിടിച്ചിടിക്കണം എന്നുണ്ടായിരുന്നു... പക്ഷെ അവൻ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല... എനിക്ക് തോന്നുന്നത് നേരത്തെ നിന്റെ ഇടികൊണ്ട് അവനെ ഹോസ്പിറ്റലിൽ എങ്ങാനും കൊണ്ടുപോയി കാണും... എന്നാലും സാരല്ല, നമ്മൾ ഇവിടെത്തന്നെയില്ലേ... എന്നെങ്കിലും അവനെ കിട്ടാതിരിക്കില്ല..."" എന്ന് പറഞ്ഞു സ്വയം ആശ്വസിക്കാനെ അവനായൊള്ളു...

""അപ്പൊ അവന്മാര് നമ്മളെ തിരിച്ചുതല്ലും എന്ന് നിനക്ക് പേടിയില്ലേ...?? എന്റെ ഉള്ളിലെ സംശയം ചോദിച്ചതും,

""ഞാൻ എന്തിന് പേടിക്കണം...?? ഇതെന്റെ നാടാണ്... ഇവടെ വെച്ച് അവനെന്നെ ഒരു മൈരും ചെയ്യാബോണില്ല... ഇവടെന്നല്ല ഒരു കാലിന്റെടേലും വെച്ചെന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല..."" സാധാരണ ഇങ്ങനത്തെ ഡയലോഗൊക്കെ പുച്ഛിച്ചു തള്ളാറുള്ള ഞാൻ അവന്റെ കോൺഫിഡൻസും മുഖഭാവവും ഒക്കെ കണ്ട് തരിച്ചു നിന്നുപോയി... ആ അവസ്ഥ തന്നെയായിരുന്നു വിച്ചൂവിനും...

അങ്ങനെ ഞങ്ങൾ തമ്മിൽ തമ്മിൽ പരിചയപ്പെടാൻ തുടങ്ങി... നേരത്തെ പറഞ്ഞപോലെ യദു ഈ നാട്ടുകാരനാണ് വീട് നമ്മടെ ഗുരുവായൂർ അമ്പലത്തിന്റെ അടുത്തായി വരും... എപ്പഴും അമ്പലങ്ങൾ കേറി ഇറങ്ങുന്ന അമ്മയും നിരീശ്വരവാദിയായ അച്ഛനും പിന്നെ ഒരു ചേട്ടനും....

അച്ഛൻ കൃഷിയും പാർട്ടിയും ഒക്കെയായി നടക്കുന്നു... ചേട്ടൻ

💬 Comments

View all comments