Chapter Title : ആരതി കല്യാണം 3 [അഭിമന്യു]
അങ്ങനെ ഞാൻ ആദ്യമായി ആരതിയോട് ചൂടായിരിക്കുന്നു... അതും ഇത്രേം ആളുകൾടെ മുന്നിൽ വച്ഛ്... പിന്നെ സങ്കടം വരാതിരിക്കോ... എനിക്കത് കണ്ടപ്പോ കുളിരുകേറി... വല്ലാത്തൊരു സംതൃപ്തി...!!! ചുറ്റും നോക്കിയപ്പോ വേറെ ക്ലാസ്സിലെ പിള്ളാരും വാതിലിലും ജനലിലും ഒക്കെയായി ഞങ്ങളെ എത്തി നോക്കുന്നുണ്ട്...!! ഒന്നും കൂടി ആരതിയെ നോക്കി പുച്ഛിച്ചിട്ട് ഞാൻ,
""വാടാ...!!!"" എന്നും പറഞ്ഞ് അവന്മാരെ വിളിച്ചവിടെ നിന്നിറങ്ങി...!! സംഭവം അപ്പോഴത്തെ വാശിക്ക് വേണ്ടി ചെയ്തതാണേലും അവന്മാര് പിന്നേം കൂട്ടമായി വന്നു തല്ലോ എന്നൊരു പേടി ഇല്ലാതിരുന്നില്ല....!! അതോണ്ടൊരു സേഫ്റ്റിക്കു വേണ്ടി ഞാൻ ശരത്തേട്ടനെ വിളിച്ചു ആരതിടെ കാര്യം ഒഴികെ ബാക്കി എല്ലാം പറഞ്ഞു... അങ്ങേര് പിന്നെ പണ്ടേ നമ്മുക്ക് ഫുൾ സപ്പോർട്ട് ആയതോണ്ട് സീനില്ല... ശരത്തേട്ടന് ഇവടെ കുറെ കൂട്ടുകാരോള്ളൊണ്ട് അവരെ വിളിച്ചു പറയാം പേടിക്കണ്ട പിന്നെ എന്റെ നമ്പറും അവർക്ക് കൊടുക്കാം എന്നൊക്കെ പറഞ്ഞപ്പോ കുറച്ചാശ്വസായി...!!!
അതികം പുറത്ത് നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയത് കാരണം ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു...!! ഇത്രേം നേരമായിട്ട് അവന്മാർ അടിയേ പറ്റിയോ അവടെ നടന്ന ഒന്നിനേം പറ്റിയോ മിണ്ടിയില്ല... ഇനി ക്ലാസ്സിൽ വച്ചാവം എന്ന് തോന്നിക്കാണും....!! എന്റെ ഊഹം ശെരിയായിരുന്നു, ക്ലാസ്സിലെത്തിയപ്പോ വിച്ചു എന്നെ കൊറേ തെറിപറഞ്ഞെങ്കിലും ഞാൻ തിരിച്ചൊന്നും പറയാതെ കേട്ടിരുന്നു... ഹരിയെ നോക്കിയപ്പോ വിച്ചുവിന്റെ തെറികേട്ട് മിണ്ടാതിരിക്കുന്ന എന്നെ നോക്കി ചിരി കടിച്ചുപിടിച്ഛ് ഇരിക്കുന്നുണ്ട്... പക്ഷെ എന്താന്നറിയില്ല, ഹരിയെയും യദുനേം എനിക്ക് വല്ലാതെയങ്ങു ഇഷ്ടപ്പെട്ടു... ഒരു മുൻപരിചയവും ഇല്ലാത്ത എനിക്കുവേണ്ടി അവന്മാരെ തല്ലാൻ വന്നില്ലേ, അതും തേർഡ് ഇയറിൽ പഠിക്കുന്നവരെ...!! ഇവർ രണ്ടുപേരുടേം അടി.. അതോരൊന്നൊന്നര
💬 Comments
View all comments