0%

Chapter Title : ആരതി കല്യാണം 3 [അഭിമന്യു]

മുട്ടുകാല് കേറ്റിയില്ലേ... അവൻ....!!"" അപ്പോഴാണ് അവിടെ നിലത്തുകിടന്നോരുത്തനെ അവർ വാരി കൊണ്ടുപോയതും അവനെ ഞാനാണ് തല്ലിയതും എന്ന കാര്യം ഓർത്തത്‌...!! ശേഷം ഞാൻ,

""എനിക്കാ മൈരനെ അറിയാനൊന്നും പാടില്ല... തല്ലിന്റെ സമയത്ത് ഒരുത്തനെന്റെ കാലിന്റെടേൽ വന്ന് കേറിയപ്പോ പിടിച്ചു കുത്തിയെന്നെ ഒള്ളു....!!!"" ഞാൻ ഇത് പറയുമ്പോ ഇവനെങ്ങനെ അവനെയറിയാം എന്ന ചിന്തയായിരുന്നു എനിക്ക്...!! ഇനി ഇവൻ ആ പറഞ്ഞവന്റെ നാട്ടുകാരനായിരിക്കോ...???

"" അല്ല അവനെ നിനക്കെങ്ങനെ അറിയാം...?? "" സ്വാഭാവികമായും ആർക്കും തോന്നാവുന്ന സംശയം വിച്ചൂവിനും ഉണ്ടായതോടെ അവൻ ചോദിച്ചു, അതിന്...,

""അവനെ ആയിട്ട് ഞാനും പ്രശ്നം ഉണ്ടായിട്ടൊള്ളതാ...!! അവന്റെ നാട് നമ്മടെ അമല ഹോസ്പിറ്റൽ ഇല്ലേ...!?? ആ ഭാഗത്തായിട്ട് വരും...!! മുൻപ് ഞാനും ചെങ്ങായിമാരും അവടെ പൂരത്തിന് പോയപ്പോ അവന്റെ പിള്ളേരെ ആയിട്ട് ഒന്ന് ഒടക്കി... അതിന് ശേഷം ഇടക്കിടക്ക് ഓരോ പ്രേശ്നങ്ങളാണ് ...!!"""

പിന്നെ കൊറേ നേരത്തിനു വേറെ ഓരോ കാര്യങ്ങൾ അവർ ചർച്ച ചെയ്യുമ്പോളും എന്റെ ഉള്ളിൽ ആരതിയോടുള്ള ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു... മുൻപും കുറെ തല്ല് കിട്ടിയിട്ടുണ്ടെങ്കിലും അതൊന്നും ഇത്രേം എന്നെ തളർത്തിയിട്ടില്ല...!! കൈയും കാലുമൊക്കെ തരിച്ചിട്ട് വയ്യല്ലോ ദേവി...!!! ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല... എനിക്കവന്മാരെ തല്ലണം... അവള്ടെ മുമ്പിലിട്ട് തന്നെ തല്ലണം...!! എൻെറ മുഖം കണ്ടിട്ടാണെന്ന് തോന്നുന്നു വിച്ചു ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്...!!

"" എന്താടാ...?? എന്താ പ്രശ്നം...?? "" ഞാൻ ആസ്വസ്ഥനായി ഓരോന്ന് കാട്ടിക്കൂട്ടുന്നത് കണ്ട വിച്ചു അത് ചോദിച്ചതിന്,

"" എനിക്കൻവന്മാരെ തല്ലണം...!!"" എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ നിന്ന് പുറത്തിറങ്ങി... മുമ്പോട്ട് നടന്ന

💬 Comments

View all comments