0%

Chapter Title : ആരതി കല്യാണം 3 [അഭിമന്യു]

ഇവന്റെ കൂടെ തല്ലാൻ വന്നതാണെകിലും പെട്ടന്ന് അവന്റെ ചവിട്ട് കണ്ട് ഒന്ന് നിന്നുപോയി....!! ഈശ്വര ഇവന് ഇത്രേം ധയ്ര്യോ....??? എന്റെ അതെ അവസ്ഥയായിരുന്നു ക്ലാസ്സിലുണ്ടായിരുന്ന ബാക്കി പേർക്കും... പലരും ആരാടാ ഇവൻ എന്ന രീതിയിൽ അവനെ നോക്കിയപ്പോ ആരതി മാത്രം എന്നെ തന്നെ നോക്കി ഞെട്ടിത്തരിച്ചു നിൽക്കുന്നു...!! ഇത് മതി ഇത് മാത്രം മതി...!!

പിന്നെ ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല, ആദ്യത്തെ പകപ്പ് മാറിയ അവർ യദുവിന് നേരെ തല്ലാൻ വന്നതും ഞാൻ മുന്നിൽ കേറി ഒരുത്തന്റെ മൂക്കിനിട്ടൊരു കുത്ത് കൊടുത്തു... സിനിമയിലെ പോലെ അവരാരും ഒറ്റക് ഒറ്റക് അല്ലായിരുന്നു വന്നത്, അത്കൊണ്ട് തന്നെ മൂക്കിനിട്ടൊരു കുത്ത് കൊടുത്തതും അവരെല്ലാം കൂടി എന്നെ പൊതിഞ്ഞു... പെട്ടന്നാരോ വന്ന് അതിലൊരുത്തനെ പിടിച്ചു വലിച്ഛ് നെഞ്ചിൻകൂട് നോക്കിയൊരു ഇടിയായിരുന്നു... അവനെ കണ്ട ഞാൻ അറിയാതെ ഒന്ന് ചിരിച്ചുപോയി, 'ഹരി'. അവന്റെ സൈഡിലായി വിച്ചു ഒരുത്തന്റെ മോന്തക്ക് തുരു തുര ഇടിക്കുന്നു... അവർ വന്നതും എന്റെ ആത്മവിശ്വാസം കൊടുമുടി കേറി...!! ചെയ്തോണ്ടിരിക്കുന്ന ജോലിയിൽ മുഴുവൻ ശ്രെദ്ധ പുലർത്തിയതിനാൽ ഇടക്ക് ആരതിയെ നോക്കാനും പറ്റിയില്ല...!!! പക്ഷെ അവള്ടെ നേരെ മുന്നിലിട്ട് ഒരുത്തനെ ഇടിക്കണം എന്ന് മുന്നേ തന്നെ തീരുമാനിച്ചിട്ടുള്ള കാരണം അത് നടത്താതെ പോയ മോശല്ലേ,

പിന്നേം ഒരുത്തന്റെ മുക്കിനിട്ട് ഒന്ന് കൊടുത്തതും ഞാൻ ആരതിയെ ഒന്ന് നോക്കി...!! അവളാണെങ്കി എന്നെ മാത്രേ നോക്കുന്നോള്ളൂ എന്ന് കണ്ടപ്പോ എന്റെ ഉള്ള് കൊടുംബിരി കൊണ്ടു , ഹായ് എന്തൊരു മനസുഖം...!! അപ്പോഴാണ് ആരതിടെ സൈഡിലായി ഒരുത്തൻ പേടിച്ഛ് നിൽക്കുന്നത് കണ്ടത്... പടച്ചോനെ ഇതവൾടെ ബെസ്റ്റി

💬 Comments

View all comments