0%

Chapter Title : ആരതി കല്യാണം 3 [അഭിമന്യു]

പോയതും ഒന്ന് ഞെട്ടി.... ഇതവനല്ല അവളായിരുന്നു, ആരതി...!! എന്നെ നോക്കി പേടിപ്പിച്ചോണ്ട് അവൾ,

""നീ എന്ത അഭി ഈ കാണിക്കണേ...?? ഏഹ്...?? വന്നു കേറീട്ടല്ലേ ഒള്ളു, അപ്പോഴേക്കും തുടങ്ങിയോ...!!! ഞാനൊരു കാര്യം പറഞ്ഞേക്കാം, ഇങ്ങനെ കെടന്ന് അടിയോണ്ടക്കാൻ ഇത് എടപ്പാളല്ല... അത് ആലോചിച്ചോ നീ....!!!"" എന്റെ നേരെ ചീറി അവളത് പറഞ്ഞപ്പോ എനിക്കങ്ങ് വേറഞ്ഞു കേറി... അവള്ടെ യക്ഷിയെ പോലെയുള്ള നോട്ടമൊന്നും എനിക്കങ്ങ് വിലപോയില്ല... എന്റെ കയ്യിൽ മുറുകിയിരുന്ന അവള്ടെ കൈ ഞാൻ നല്ല ശക്തിയിൽ തന്നെ തട്ടിത്തെറിപ്പിച്ചുകൊണ്ട് അവളെ രൂക്ഷമായി നോക്കിയശേഷം,

""നിർത്തടി പുന്നാരമോളെ , അവളെങ്ങ് ഒണ്ടാക്കാൻ വന്നേക്കുന്നു... ഞാൻ എവടെ കെടന്നടിയൊണ്ടാകണം എന്ന് നീയാണോടി തീരുമാനിക്കുന്നെ..?? "" എന്റെ ഒച്ച പൊങ്ങിയതും ക്ലാസ്സ്‌ മൊത്തം നിശബ്ദമായി ഞങ്ങളെ നോക്കി....!!! ശേഷം ഞാൻ പിന്നേം,

""നീയെന്താടി പറഞ്ഞെ...? ഇത് എടപ്പാളല്ലെന്നോ...?? അങ്ങനെ സ്ഥലവും ആൾബലോം നോക്കിട്ടല്ല ഈ അഭി തല്ലുണ്ടാകാറ്, എന്റെ മെക്കിട്ട് കേറിയ ഏത് പൂറ്റിലങ്ങാടി ആണേലും ഞാൻ തല്ലും... കേട്ടോടി...? മറ്റവളെ....!!!!""" അവള്ടെ ക്ലാസ്സിൽ വെച്ച് അതും അവളുടെ കുട്ടൂകാരുടെ മുന്നിൽ വച്ചവളെ അങ്ങ് മെഴുകിയതും ആ ഉണ്ടക്കണ്ണുകൾ നിറയാൻ തുടങ്ങി, മുഖമാകെ വിളറിവെളുത്തു...!!! അങ്ങനെ ഞാൻ ആദ്യമായി ആരതിയോട് ചൂടായിരിക്കുന്നു... അതും ഇത്രേം ആളുകൾടെ മുന്നിൽ വച്ഛ്... പിന്നെ സങ്കടം വരാതിരിക്കോ... എനിക്കത് കണ്ടപ്പോ കുളിരുകേറി... വല്ലാത്തൊരു സംതൃപ്തി...!!! ചുറ്റും നോക്കിയപ്പോ വേറെ ക്ലാസ്സിലെ പിള്ളാരും വാതിലിലും ജനലിലും ഒക്കെയായി ഞങ്ങളെ എത്തി നോക്കുന്നുണ്ട്...!! ഒന്നും കൂടി ആരതിയെ നോക്കി പുച്ഛിച്ചിട്ട് ഞാൻ,

""വാടാ...!!!"" എന്നും പറഞ്ഞ് അവന്മാരെ വിളിച്ചവിടെ നിന്നിറങ്ങി...!! സംഭവം അപ്പോഴത്തെ വാശിക്ക് വേണ്ടി ചെയ്തതാണേലും അവന്മാര് പിന്നേം കൂട്ടമായി വന്നു തല്ലോ എന്നൊരു പേടി ഇല്ലാതിരുന്നില്ല....!! അതോണ്ടൊരു സേഫ്റ്റിക്കു വേണ്ടി ഞാൻ ശരത്തേട്ടനെ വിളിച്ചു ആരതിടെ കാര്യം ഒഴികെ ബാക്കി എല്ലാം പറഞ്ഞു... അങ്ങേര് പിന്നെ പണ്ടേ നമ്മുക്ക് ഫുൾ സപ്പോർട്ട് ആയതോണ്ട് സീനില്ല... ശരത്തേട്ടന് ഇവടെ കുറെ കൂട്ടുകാരോള്ളൊണ്ട് അവരെ വിളിച്ചു പറയാം പേടിക്കണ്ട പിന്നെ എന്റെ നമ്പറും അവർക്ക് കൊടുക്കാം എന്നൊക്കെ പറഞ്ഞപ്പോ കുറച്ചാശ്വസായി...!!!

💬 Comments

View all comments