0%

Chapter Title : സംശയപർവ്വം [കത്തനാർ]

Author : കത്തനാർ Read All Parts 31K

നേരം. അർജുൻ ഓടിപ്പോയ വഴിയിലേക്ക് നോക്കിക്കൊണ്ട്.

അർജുൻ ഓടിക്കൊണ്ടിരുന്നു.

പിന്നിൽ നിന്ന് ആരും പിന്തുടർന്നില്ല.

ആരും അവന്റെ പേര് വിളിച്ചില്ല.

എങ്കിലും അവൻ നിർത്തിയില്ല.

ക്യാമ്പസിന്റെ പിന്നിലെ മരങ്ങൾ കടന്നു.

മെക്കാനിക്കൽ ബ്ലോക്കിന്റെ അരികിലൂടെ ഓടി.

ബാസ്ക്കറ്റ് ബോൾ കോർട്ടിനടുത്തൂടെ കടന്നുപോയി.

ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ ഒരു ചുമരിനരികിൽ നിന്നു.

നെഞ്ച് ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു.

കണ്ണുകൾ അടച്ചു.

പക്ഷേ കണ്ണുകൾ അടച്ച നിമിഷം തന്നെ അവളുടെ മുഖം തെളിഞ്ഞുവന്നു.

"എനിക്ക് നിന്നെ ഇഷ്ടമാണ്."

അവൻ കണ്ണുകൾ തുറന്നു.

"ശ്ശേ..."

തലയിലൂടെ കൈ ഓടിച്ചു.

ഇന്ന് നടന്നതെല്ലാം സ്വപ്നംപോലെ തോന്നി.

രാവിലെ വരെ എല്ലാം സാധാരണമായിരുന്നു.

പ്രോജക്റ്റ് കഴിഞ്ഞു.

സ്കോളർഷിപ്പ് കിട്ടി.

ജീവിതം വീണ്ടും ട്രാക്കിലേക്ക് വരുമെന്നു തോന്നി.

അതിനുശേഷം...

ലക്ഷ്മി.

അവളുടെ പ്രണയം.

സ്വന്തം ദേഷ്യം.

അവളുടെ കണ്ണീർ.

ഒന്നും മനസ്സിലാകുന്നില്ല.

ആരോടെങ്കിലും സംസാരിക്കണം.

ആദ്യമായി മനസ്സിൽ വന്നത് അഖിലായിരുന്നു.

അവനോട് സംസാരിക്കണം.

എന്തെങ്കിലും പറയണം.

അല്ലെങ്കിൽ വെറുതെ അവന്റെ മുന്നിലിരുന്നു അരമണിക്കൂർ മിണ്ടാതിരിക്കണം.

അഖിൽ അതും സ്വീകരിക്കും.

പക്ഷേ ഒരു നിമിഷംകൊണ്ട് അതുവേണ്ടെന്നു വച്ച്.

വേണ്ട.

അവനോട് എന്തുപറയും?

"ഡാ, നിന്റെ കണക്കുകൂട്ടൽ ശരിയായിരുന്നു. അവൾക്ക് എന്നോട് പ്രണയമാണ്."

അല്ലെങ്കിൽ

"ഡാ, എനിക്കും അവളോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ ഞാൻ അവളെ കരയിച്ചിട്ട് പോന്നു."

അല്ലെങ്കിൽ

"ഡാ, ഞാൻ പേടിച്ചു."

ആ അവസാന വാക്കാണ് അവനെ കൂടുതൽ അസ്വസ്ഥനാക്കിയത്.

അതെ.

സത്യം പറഞ്ഞാൽ അവൻ പേടിച്ചിരുന്നു.

ലക്ഷ്മിയെ അല്ല.

സ്വയം.

അവളെ സ്നേഹിക്കാൻ അനുവദിച്ചാൽ പിന്നീട് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ.

അർജുൻ നിശ്വസിച്ചു.

ഇനി ക്ലാസിലേക്ക് പോകാനുമില്ല.

അവിടെ

💬 Comments

View all comments